Post Category
വയലാർ ഗവ ഐ ടി ഐ പ്രവേശനം
വയലാർ ഗവ ഐ ടി ഐ പ്രവേശനത്തിന് അപേക്ഷിക്കുകയും റാങ്ക് പട്ടികയിൽ ഉൾപ്പെടുകയും ചെയ്ത, ഇൻഡക്സ് മാർക്ക് 235 വരെയുള്ള എല്ലാ വിഭാഗത്തിൽപെട്ട അപേക്ഷകരും അഡ്മിഷൻ കൗൺസിലിങ്ങിനായി ജൂലൈ 18 രാവിലെ ഒമ്പതിന് ഐ ടി ഐ യിൽ എത്തണമെന്നു പ്രിൻസിപ്പാൾ അറിയിച്ചു.
എസ് എസ് എൽ സി, പ്ലസ് ടു, ടി സി, ആധാർ കാർഡ് എന്നിവയുടെ ഒറിജിനൽ, പട്ടിക ജാതി/ പട്ടിക വർഗ വിഭാഗത്തിൽപ്പെട്ടവരാണെങ്കിൽ ജാതി സർട്ടിഫിക്കറ്റിൻ്റെ പകർപ്പ് തുടങ്ങിയ രേഖകളുമായി രക്ഷകർത്താവിനൊപ്പം ഹാജരാകണം. ഫോൺ : 0478-2813035.
date
- Log in to post comments