അറിയിപ്പുകൾ
ടെൻഡർ ക്ഷണിച്ചു
വനിത, ശിശു വികസന വകുപ്പിന് കീഴിലുള്ള വാഴക്കുളം ഐ.സി.ഡി.എസ്. പ്രോജെക്റ്റിനു കീഴിലുള്ള വെങ്ങോല, വാഴക്കുളം, കിഴക്കമ്പലം പഞ്ചായത്തുകളിലെ അങ്കണവാടികളിലേക്ക് 2026-27 സാമ്പത്തിക വർഷം ആഴ്ചയിൽ മൂന്ന് ദിവസം കോഴിമുട്ട വിതരണം ചെയ്യുന്നതിന് നിബന്ധനകൾക്കു വിധേയമായി മുദ്ര വച്ച ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡർ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 നും വൈകിട്ട് അഞ്ചിനും ഇടയിൽ വാഴക്കുളം ശിശുവികസന പദ്ധതി ഓഫീസിൽ ലഭിക്കും. Ph: 9495841372.
ഇ-ടെൻഡർ
ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിലെ 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട മരാമത്ത് 'പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും മത്സരാധിഷ്‌ഠിത ഇ-ടെൻഡർ ക്ഷണിച്ചു. ഇ-ടെൻഡർ ചെയ്യുന്ന പ്രവൃത്തികളുടെ വിശദവിവരങ്ങൾ ചോറ്റാനിക്കര LID&EW സെക്ഷൻ, ചോറ്റാനിക്കര അസിസ്റ്റൻ്റ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും, www.etenders.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
കെൽട്രോണിൽ സ്പോട്ട് അഡ്മിഷൻ
കേരള സർക്കാർ സ്ഥാപനമായ കെൽട്രൊണിൻ്റെ എറണാകുളം കലൂർ നോളജ് സെൻ്ററിൽ വിവിധ തൊഴിലധിഷ്‌ഠിത കോഴ്‌സുകളിലേക്ക് ജൂലൈ 31വരെ സ്പോട്ട് അഡ്‌മിഷൻ നടക്കുന്നു.
ആധുനിക വ്യവസായ-സേവന രീതിയിൽ രൂപപ്പെടുത്തിയിരിക്കുന്ന ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് (യോഗ്യത: പ്ലസ് ടു/ഡിഗ്രി), ഹോസ്‌പിറ്റൽ അഡ്‌മിനിസ്ട്രേഷൻ (യോഗ്യത: പ്ലസ് ടൂ/ഡിഗ്രി), ലോജിസ്റ്റിക്‌സ് ആൻഡ് വെയർഹൗസ് മാനേജ്‌മെൻ്റ് ('യോഗ്യത: SSLC) എന്നീ കോഴ്‌സുകളിലേക്കാണ് സീറ്റുകൾ പരിമിതമായതിനാൽ സർട്ടിഫിക്കറ്റുകളുമായി MES ബിൽഡിങ്ങിലുള്ള കെൽട്രോൺ നോളജ് സെൻ്ററിൽ നേരിട്ടോ 7944427555, 04842971400 എന്നീ ഫോൺ നമ്പറുകളിലോ ബന്ധപ്പെടേണ്ടതാണെന്ന് സ്ഥാപന മേധാവി അറിയിച്ച
അപേക്ഷ ക്ഷണിച്ചു
ആരക്കുഴ ഗവൺമെന്റ് ഐ.ടി.ഐയിലെ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ, പ്ലംബർ ട്രേഡുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക്
അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷാ ഫീസായ 100 രൂപ സഹിതം ജൂലൈ 25-നകം സ്ഥാപനത്തിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0485-2999442, 9539348420 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
അസാപ് കേരള പ്ലേസ്‌മെന്റ് ഡ്രൈവ് 25-ന്
അസാപ് കേരളയുടെ നേതൃത്വത്തിൽ തവനൂർ കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ജൂലൈ 25-ന് ജോബ് ഫെയറും പ്ലേസ്‌മെന്റ് ഡ്രൈവും സംഘടിപ്പിക്കുന്നു. വിവിധ മേഖലകളിലെ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും യോഗ്യരായ ഉദ്യോഗാർത്ഥികളെ നേരിട്ട് അഭിമുഖം നടത്തി തിരഞ്ഞെടുക്കാൻ ഈ ഡ്രൈവിൽ അവസരമുണ്ടാകും. പങ്കെടുക്കാൻ താല്പര്യമുള്ള കമ്പനികൾ ഓൺലൈൻ ലിങ്ക് (https://forms.gle/VpTFa8pxf4LYyXWNA) വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനുമായി തവനൂർ അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കുമായോ 9495999658 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാമെന്ന് സംഘാടകർ അറിയിച്ചു.
വാക്ക് ഇൻ ഇന്റർവ്യൂ ജൂലൈ 30-ന്
കൂവപ്പടി ഗ്രാമപഞ്ചായത്തിലെ കോടനാട് കുടുംബ ആരോഗ്യ കേന്ദ്രത്തിലേക്ക് ഒപ്റ്റോമെട്രിസ്റ്റ്, ലാബ് ടെക്നീഷ്യൻ, പാലിയേറ്റീവ് നഴ്സ് എന്നീ തസ്തികകളിലേക്ക് താൽക്കാലികമായി നിയമനം നടത്തുന്നു.
ഒപ്റ്റോമെട്രിസ്റ്റ് തസ്തികയിലേക്ക് ബിഎസ് സി / എം എസ് സി ഒപ്റ്റോമെട്രി അല്ലെങ്കിൽ കേരളത്തിലെ മെഡിക്കൽ കോളേജ് നടത്തുന്ന 2 വർഷത്തെ ഡിപ്ലോമ ഇൻ ഒപ്താൽമിക് അസിസ്റ്റൻ്റ് കോഴ്‌സ് പാസായവർക്ക് അപേക്ഷിക്കാം.പ്രായം 18-40 .
ലാബ് ടെക്നീഷ്യൻ ഒഴിവിലേക്ക് ഗവൺമെൻറ് / ഗവൺമെൻറ് അംഗീകൃത ഇൻസ്റ്റിറ്റ്യൂഷനുകളുടെ എം എൽ ടി /ഡി എം എൽ ടി / ബി എസ് സി / എം എസ് സി എം എൽ ടി പാസായവർക്കും .കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ ഉള്ളവർക്കും അപേക്ഷിക്കാം, പ്രായം: 18-40
പാലിയേറ്റീവ് നഴ്സ് തസ്തികയിലേക്ക് ജി എൻ എം / ബി എസ സി നഴ്സിംഗ് ഒപ്പം ബിസി സിപിഎൻ (BCCPN) യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.പ്രായപരിധിയില്ല
യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ജൂലൈ 30-ന് രാവിലെ 10 മണിക്ക് കോടനാട് കുടുംബ ആരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം . താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകേണ്ടതാണ്. ഈ പ്രദേശത്തുള്ള ഉദ്യോഗാർത്ഥികൾക്കും 2 വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്കും മുൻഗണന ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 04842-647678 എന്ന ഫോൺ നമ്പറിലോ phckodanad@gmail.com എന്ന ഇ-മെയിലിലോ ബന്ധപ്പെടാവുന്നതാണ്.
- Log in to post comments