Skip to main content

*ഹോംഷോപ് മാനേജ്‌മെന്റ് ടീം രൂപീകരണത്തിന് അപേക്ഷ ക്ഷണിച്ചു*

കുടുംബശ്രീ ഉത്പന്നങ്ങളുടെ വിപണനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ഹോംഷോപ് ശൃംഖല ശക്തിപ്പെടുത്തുന്നതിനുമായി പുതിയ ഹോംഷോപ് മാനേജ്‌മെന്റ് ടീം രൂപീകരിക്കുന്നു. കുടുംബശ്രീ സംരംഭമായി രജിസ്റ്റർ ചെയ്യുന്ന സ്വകാര്യ കൂട്ടായ്മയായിരിക്കും മാനേജ്‌മെന്റ് ടീം. കുടുംബശ്രീ ഉല്‍പാദകരിൽ നിന്ന് ഉത്പന്നങ്ങൾ ശേഖരിച്ച് ഹോംഷോപ് ഓണർമാർക്ക് ആവശ്യാനുസരണം വിതരണം ചെയ്യുക, ഉത്പന്ന ലഭ്യത ഉറപ്പാക്കുക, വിപണന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക എന്നിവയാണ് ടീമിന്റെ പ്രധാന പ്രവർത്തനങ്ങൾ. വിപണന രംഗത്ത് പ്രവർത്തിക്കാൻ താൽപര്യമുള്ള വ്യക്തികൾക്കും കൂട്ടായ്മകൾക്കും പുതിയ സംരംഭക അവസരം ലഭ്യമാണ്. സംരംഭകത്വ മനോഭാവം, മാനേജ്മെന്റ് കഴിവ്, വിതരണ-വിപണന പരിചയം എന്നിവയുള്ളവർക്ക് മുൻഗണന ലഭിക്കും. താത്പര്യമുള്ളവർ  ജൂലൈ 25 വൈകുന്നേരം അഞ്ചിനകം കുടുംബശ്രീ ജില്ലാമിഷനിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 9947310925

date