Skip to main content

*പാറക്കടവ്-മാടപ്പള്ളിക്കുന്ന്-ചാമപ്പാറ-കൊളവള്ളി റോഡിൽ ഇന്നു മുതൽ ഗതാഗത നിയന്ത്രണം*

പാറക്കടവ്-മാടപ്പള്ളിക്കുന്ന്-ചാമപ്പാറ-കൊളവള്ളി റോഡിൽ അറ്റകുറ്റ പ്രവൃത്തികൾ നടക്കുന്നതിനാൽ ഇന്ന് (ജൂലൈ 23) മുതൽ വാഹന ഗതാഗതത്തിന് പൂർണ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം പുൽപ്പള്ളി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. പുൽപ്പള്ളിയിൽ നിന്ന് മാടപ്പള്ളിക്കുന്നിലേക്ക് പോകുന്ന വാഹനങ്ങൾ പാറക്കടവിൽ നിന്ന് തിരിഞ്ഞ് വണ്ടിക്കടവ് വഴി മാടപ്പള്ളിക്കുന്നിലേക്ക് പോകണം. മാടപ്പള്ളിക്കുന്നിൽ നിന്ന് പുൽപ്പള്ളി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ വണ്ടിക്കടവിൽ നിന്ന് തിരി‌ഞ്ഞ് പാറക്കടവ് വഴി പുൽപ്പള്ളിയിലേക്ക് പോകണം.

date