Skip to main content

*കുടുംബശ്രീ എം.ഇ.സി നിയമനം*

കുടുംബശ്രീ സൂക്ഷ്മ സംരംഭ കൺസൽട്ടന്റ് സംവിധാനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലയിൽ പുതുതായി മൈക്രോ എന്റർപ്രൈസ് കൺസ‌ൾട്ടന്റുമാരെ നിയമിക്കുന്നു. ബിരുദധാരികളും മാർക്കറ്റിംഗിൽ താൽപര്യമുള്ളവരുമായ കുടുംബശ്രീ അംഗങ്ങൾക്കും അംഗങ്ങളുടെ കുടുംബാംഗങ്ങൾക്കും ഒക്സിലറി അംഗങ്ങൾക്കുമാണ് അവസരം. പ്രായപരിധി 25നും 40നും ഇടയിൽ. കുടുംബശ്രീ പ്രവർത്തനങ്ങളെകുറിച്ച് അറിവും ആശയ വിനിമയ ശേഷിയും അവതരണ ശേഷിയുമുണ്ടായിരിക്കണം. കണക്കും ബിസിനസ്സ് ആശയങ്ങളും മനസിലാക്കാനുള്ള അഭിരുചിയും പ്രോജക്ടുകൾ തയ്യാറാക്കാനുള്ള കഴിവും ആവശ്യമാണ്. മാർക്കറ്റ് ഗവേഷണവും വിശകലനവും നടത്തുന്നതിനുള്ള അറിവും ബിസിനസ് നിയമങ്ങളെ കുറിച്ചുള്ള അറിവും ഉണ്ടായിരിക്കണം. താത്പര്യമുള്ളവർ  വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റ, വയസ് വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, കുടുംബശ്രീ അംഗം അല്ലെങ്കിൽ ഒക്സിലറി അംഗമാണെന്നുള്ള സി.ഡി.എസ് സാക്ഷ്യപത്രം എന്നിവ സഹിതം ജൂലൈ 30 വൈകുന്നേരം അഞ്ചിനകം കൽപ്പറ്റ സിവിൽ സ്റ്റേഷന് എതിർവശത്തുള്ള ജില്ലാ മിഷൻ ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 04936 299370.

date