Skip to main content

അറിയിപ്പുകള്‍

യുവജന ദിനാചരണം: വിദ്യാര്‍ഥികള്‍ക്ക് ക്വിസ്, മാരത്തോണ്‍ മത്സരങ്ങള്‍

അന്താരാഷ്ട്ര യുവജന ദിനാചരണത്തിന് മുന്നോടിയായി ജില്ലാ മെഡിക്കല്‍ ഓഫീസും കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയും ചേര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് ക്വിസ്, മാരത്തോണ്‍ മത്സരങ്ങള്‍ സംഘടിപ്പിക്കും. 8,9,11 ക്ലാസുകളിലെ കുട്ടികള്‍ക്കായി ജൂലൈ 29ന് രാവിലെ 10ന് കോഴിക്കോട് ബീച്ച് ഗവ. നഴ്സിങ് സ്‌കൂള്‍ ഹാളിലാണ് ക്വിസ് മത്സരം. എച്ച്.ഐ.വി/എയ്ഡ്സ്, മറ്റ് ആരോഗ്യ സംബന്ധമായ വിഷയങ്ങളില്‍ നടക്കുന്ന മത്സരത്തില്‍ ഒരു സ്‌കൂളില്‍നിന്ന് രണ്ട് കുട്ടികള്‍ അടങ്ങുന്ന ടീമിന് പങ്കെടുക്കാം. ജില്ലാതല മത്സര വിജയികള്‍ക്ക് യഥാക്രമം 5000, 4000, 3000 എന്നിങ്ങനെ ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും ലഭിക്കും. ജില്ലാതല വിജയികള്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാം. ജൂലൈ 28നകം https://forms.gle/sBthp8ajEaBRFBxn7 എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം.
ജില്ലയിലെ കോളേജ് വിദ്യാര്‍ഥികള്‍ക്കായാണ് (17നും 24നും ഇടയില്‍ പ്രായമുള്ളവര്‍) 'റെഡ് റണ്‍' എന്ന പേരില്‍ അഞ്ച് കിലോമീറ്റര്‍ മാരത്തോണ്‍ സംഘടിപ്പിക്കുന്നത്. ജൂലൈ 30ന് രാവിലെ 6.30ന് കോഴിക്കോട് ബീച്ചില്‍ കോര്‍പ്പറേഷന്‍ ഓഫീസിന്റെ മുന്‍വശത്തുനിന്നാണ് മത്സരം ആരംഭിക്കുക. പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും പ്രത്യേക മത്സരം ഉണ്ടാകും. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 5000, 4000, 3000 രൂപ ക്യാഷ് പ്രൈസ് നല്‍കും. വിജയികള്‍ക്ക് സംസ്ഥാനതലത്തിലും സംസ്ഥാനതല വിജയികള്‍ക്ക് ദേശീയതലത്തിലും മത്സരിക്കാം. ജൂലൈ 29നകം https://forms.gle/9qWidiJtKDHKs7sa8 എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9745275657, 8921580446.

ടെണ്ടര്‍ ക്ഷണിച്ചു

ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം ഓഫീസറുടെ കാര്യാലയത്തിലെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഡ്രൈവറില്ലാതെ വാഹനം ഒരു വര്‍ഷത്തേക്ക് കരാറില്‍ ലഭ്യമാക്കാന്‍ ടെണ്ടര്‍ ക്ഷണിച്ചു. ഓഗസ്റ്റ് ആറ് വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 0495 2375760.

ഓമശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന കൊടുവള്ളി അഡീഷണല്‍ ശിശുവികസന പദ്ധതി കാര്യാലയത്തിന് കീഴിലെ 148 അങ്കണവാടികളിലേക്ക് 2026-27 വര്‍ഷം ആഴ്ചയില്‍ മൂന്ന് ദിവസം മുട്ട വിതരണം ചെയ്യാന്‍ ടെണ്ടര്‍ ക്ഷണിച്ചു. ഓഗസ്റ്റ് ആറിന് രാവിലെ 11ന് മുമ്പ് ടെണ്ടര്‍ സമര്‍പ്പിക്കണം. ഫോണ്‍: 04922281044.

കോഴിക്കോട് ഗവ. ജനറല്‍ ആശുപത്രി റേഡിയോളജി വിഭാഗത്തിലേക്ക് ഒരു വര്‍ഷത്തേക്ക് എക്‌സ്‌റേ കവര്‍, സി ടി കവര്‍ എന്നിവ വിതരണം ചെയ്യാന്‍ ടെണ്ടര്‍ ക്ഷണിച്ചു. ജൂലൈ 31ന് രാവിലെ 11.30 വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 0495 2365367.

മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍

സാമൂഹികനീതി വകുപ്പിന് കീഴില്‍ വെള്ളിമാടുകുന്നില്‍ പ്രവര്‍ത്തിക്കുന്ന പുരുഷന്മാര്‍ക്കുള്ള ഗവ. ആശാഭവനില്‍ കരാര്‍ അടിസ്ഥാനത്തില്‍ മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ നിയമനത്തിനുള്ള അഭിമുഖം ജൂലൈ 28ന് രാവിലെ 10.30ന് നടക്കും. യോഗ്യത: എട്ടാം ക്ലാസ് പാസ്. ഉയര്‍ന്ന പ്രായപരിധി: 50. രേഖകള്‍ സഹിതം എത്തണം. ഫോണ്‍: 0495 2732454, 8714619987.

ഐ.ടി.ഐയില്‍ സീറ്റൊഴിവ്

ബേപ്പൂര്‍ ഗവ. ഐ.ടി.ഐയില്‍ എസ്.ടി, ഇ.ഡബ്ല്യു.എസ്, ഒ.ബി.എക്‌സ്, എല്‍.സി വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്ത സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ജൂലൈ 27ന് മുമ്പ് നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0495 2415040.

കൗണ്‍സലിങ് സൈക്കോളജി: അപേക്ഷാ തീയതി നീട്ടി

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്യൂണിറ്റി കോളേജ് 2026 ജൂലൈ സെഷനില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ ഇന്‍ കൗണ്‍സലിങ് സൈക്കോളജി പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള തീയതി ജൂലൈ 31 വരെ ദീര്‍ഘിപ്പിച്ചു. 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധിയില്ല. https://app.srccc.in/register എന്ന ലിങ്കിലൂടെ അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ www.srccc.in ല്‍ ലഭിക്കും. ബാലുശ്ശേരി ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് സെന്ററാണ് ജില്ലയിലെ പഠനകേന്ദ്രം. ഫോണ്‍: 9656284286

ബി.എഡ് സീറ്റൊഴിവ്

കോഴിക്കോട് ഗവ. കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനില്‍ ബി.എഡ് നാച്വുറല്‍ സയന്‍സില്‍ ധീവര വിഭാഗത്തിന് സംവരണം ചെയ്ത സീറ്റില്‍ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 27ന് രാവിലെ 10ന് കോളേജില്‍ എത്തണം. ഫോണ്‍: 9633499433.

സൗജന്യ കേക്ക് നിര്‍മാണ പരിശീലനം

കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിനു കീഴില്‍ കോഴിക്കോട് മാത്തറയില്‍ പ്രവര്‍ത്തിക്കുന്ന കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആറ് ദിവസത്തെ സൗജന്യ കേക്ക് നിര്‍മാണ പരിശീലനത്തിന് ജൂലൈ 27 വരെ അപേക്ഷിക്കാം. പ്രായപരിധി: 18-49. ഫോണ്‍: 9447276470.

അപേക്ഷാ തീയതി നീട്ടി

എസ്.ആര്‍.സി കമ്യൂണിറ്റി കോളേജ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ മാനേജ്‌മെന്റ് ഓഫ് സ്പെസിഫിക് ലേണിങ് ഡിസോഡേഴ്‌സ് പ്രോഗ്രാമിന് അപേക്ഷിക്കാനുള്ള തീയതി ജൂലൈ 31 വരെ ദീര്‍ഘിപ്പിച്ചു. ആറുമാസത്തെ കോഴ്‌സ് വിദൂര വിദ്യാഭ്യാസ രീതിയിലാണ് നടത്തുന്നത്. യോഗ്യത: പന്ത്രണ്ടാം ക്ലാസ്. പ്രായപരിധിയില്ല. സ്‌കൂള്‍ അധ്യാപകര്‍, സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാര്‍, സൈക്കോളജിസ്റ്റ്, എഡ്യൂക്കേഷണല്‍ തെറാപ്പിസ്റ്റ് എന്നിവര്‍ക്ക് മുന്‍ഗണന. https://app.srccc.in/register എന്ന ലിങ്കിലൂടെ അപേക്ഷ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ www.srccc.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. 
കൊടുവള്ളി മാനിപുരം ഹീലിങ് ലൈറ്റ് ഇന്റര്‍നാഷണല്‍ (ഫോണ്‍: 9652502918, 8593864845), മാത്തറ സി.ഐ.സി.എസ് കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ (ഫോണ്‍: 0495 2963607) എന്നിവയാണ് ജില്ലയിലെ പഠനകേന്ദ്രങ്ങള്‍.

date