Skip to main content

കൗണ്‍സലിംഗ് സൈക്കോളജി ലാറ്ററല്‍ എന്‍ട്രി: അപേക്ഷാ തീയതി നീട്ടി

സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ (എസ്.ആര്‍.സി) കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന ഡിപ്ലോമ ഇന്‍ കൗണ്‍സലിംഗ് സൈക്കോളജി പ്രോഗ്രാമിലെ രണ്ടാം സെമസ്റ്ററിലേക്ക് ലാറ്ററല്‍ എന്‍ട്രി വഴി പ്രവേശനം നേടുന്നതിനുള്ള അപേക്ഷാ തീയതി ജൂലൈ 31 വരെ നീട്ടി. സി.സി.പി കോഴ്സ് പൂര്‍ത്തിയാക്കിയ ബിരുദധാരികള്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. ശനി, ഞായര്‍, പൊതുഅവധി ദിവസങ്ങളിലായിരിക്കും സമ്പര്‍ക്ക ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്. മലപ്പുറം അപ്ഹില്ലിലെ ക്യാമ്പ് ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സലിംഗ് സെന്ററാണ് ജില്ലയിലെ പ്രധാന പഠനകേന്ദ്രം. താത്പര്യമുള്ള പഠിതാക്കള്‍ക്ക് വെബ്സൈറ്റ് വഴി ഓണ്‍ലൈനായി ജൂലൈ 31-നകം അപേക്ഷകള്‍ സമര്‍പ്പിക്കാം. ഫോണ്‍- 9447808822, 9946801429.

date