Skip to main content

വിദ്യാഭ്യാസാനുകൂല്യം: ഡാറ്റാ എന്‍ട്രി തീയതി നീട്ടി

സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ്/അംഗീകൃത അണ്‍ എയ്ഡഡ്/ സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. അഫിലിയേറ്റഡ് സ്‌കൂളുകളില്‍ 1  മുതല്‍ 10  വരെയുള്ള ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികളുടെ 2026-27 അധ്യയന വര്‍ഷത്തെ ഒ.ഇ.സി./ഒ.ബി.സി. (എച്ച്) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യം, സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളിലെ 9, 10 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള പി.എം - വൈഎഎസ്എവിഐ ഒ.ബി.സി./ ഇ.ബി.സി./ ഡി.എന്‍.ടി./ ന്യൂനപക്ഷ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് (202627) എന്നീ വിദ്യാഭ്യാസാനുകൂല്യങ്ങളുമായി ബന്ധപ്പെട്ട അപേക്ഷ വിദ്യാര്‍ത്ഥികളില്‍ നിന്നും സ്വീകരിച്ച് സ്‌ക്കൂള്‍ അധികൃതര്‍ക്ക് ഇ - ഗ്രാന്റ്‌സ് മുഖേന ഓണ്‍ലൈന്‍ ഡാറ്റാ എന്‍ട്രി നടത്തുന്നതിനുള്ള അവസാന തീയതി  ഓഗസ്റ്റ് 10 വരെ ദീര്‍ഘിപ്പിച്ചു. ഇതു സംബന്ധിച്ച വിവരങ്ങള്‍ www.egrantz.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് -  - 0484  2983130
 

date