എയ്ഡ്സ് ബോധവല്‍ക്കരണ പ്രശ്നോത്തരി ജൂലൈ 31 ന്
കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്ട്രോള് സൊസൈറ്റിയും ആരോഗ്യ കുടുംബക്ഷേമ വകുപ്പും ചേര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് എച്ച്.ഐ.വി/എയ്ഡ്സിനെക്കുറിച്ച് അവബോധം നല്‍കുന്നതിന് ജൂലൈ 31 രാവിലെ 10.30 ന് കലക്ടറേറ്റിലെ പമ്പ കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല പ്രശ്നോത്തരി സംഘടിപ്പിക്കും.
അന്താരാഷ്ട്ര യുവജന ദിനത്തിന് മുന്നോടിയായാണ് മത്സരങ്ങള്‍. ജില്ലയിലെ സര്‍ക്കാര്‍/എയ്ഡഡ്/അണ് എയ്ഡഡ്/സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ സ്കൂളുകളില്‍ എട്ട്, ഒമ്പത്, 11 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. സ്കൂളില്‍ നിന്ന് രണ്ടു പേരടങ്ങുന്ന ഒരു ടീമിനാണ് അര്‍ഹത. പൊതു ആരോഗ്യം, കൗമാര ആരോഗ്യം. ആര്‍ത്തവ ശുചിത്വം, ആരോഗ്യകരമായ ഭക്ഷണക്രമം, ലഹരി ഉപയോഗം, സന്നദ്ധ രക്തദാനം, സര്‍ക്കാര്‍ ആരോഗ്യ പരിപാടികള്‍ എന്നിവയാണ് പ്രശ്നോത്തരിയിലെ വിഷയങ്ങള്‍. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് 5000, 4000, 3000 രൂപ വീതമാണ് സമ്മാനം. ആദ്യ സ്ഥാനക്കാര്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. സ്കൂളിലെ എന്‍.എസ്.എസ് കോര്‍ഡിനേറ്റര്‍ മുഖേന വിദ്യാര്‍ഥികള്‍ ജൂലൈ 29 നകം രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9496109189, 9633975603.
- Log in to post comments