Skip to main content

വൈദ്യുതി ഉപഭോക്താക്കള്‍ക്കുള്ള ബോധവത്ക്കരണ ക്ലാസ്സ് ആഗസ്റ്റ് 8ന് 

 

സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ വൈദ്യുതി ഉപഭോക്താക്കള്‍ക്കായി ആഗസ്റ്റ് എട്ടിന് ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിക്കുന്നു. 

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ഇരിട്ടി എം.ജി കോളേജ് എന്‍എസ്എസ് യൂനിറ്റ് എന്നിവയുമായി സഹകരിച്ച് നടത്തുന്ന പരിപാടി രാവിലെ 10 ന് ഇരിട്ടി എം.എച്ച് റസിഡന്‍സി ഹാളില്‍ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും. 
ഇരിട്ടി നഗരസഭ ചെയര്‍മാന്‍ വി വിനോദ് കുമാര്‍ അധ്യക്ഷത വഹിക്കും. വാര്‍ഡ് കൗണ്‍സിലര്‍ വി പി റഷീദ്, കെ.എസ്.ഇ.ബി ചീഫ് എഞ്ചിനീയര്‍ ടി.സി ജയശ്രീ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.പി അബ്ദുള്‍ കരീം, എംജി കോളേജ് എന്‍എസ്എസ് കോഡിനേറ്റര്‍ ഹസീന തുടങ്ങിയവര്‍ സംസാരിക്കും.
വൈദ്യുതി ഉപഭോഗത്തെകുറിച്ചും അനുബന്ധ കാര്യങ്ങളെകുറിച്ചും ഉപഭോക്താക്കളെ ബോധവല്‍ക്കരിക്കുകയാണ് ലക്ഷ്യം. 

date