പിഎം സൂര്യഘര്‍ ജില്ലാതല കമ്മിറ്റി യോഗം ചേര്‍ന്നു.
പിഎം സൂര്യഘര്‍- മോഡല്‍ സോളാര്‍ പഞ്ചായത്ത് ജില്ലാതല കമ്മിറ്റി യോഗം ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയലിന്റെ അധ്യക്ഷതയില്‍ ചേമ്പറില്‍ ചേര്‍ന്നു. മോഡല്‍ സോളാര്‍ പഞ്ചായത്ത് തിരെഞ്ഞെടുപ്പ് അവലോകനം, ജില്ലയിലെ പിഎം സൂര്യഘര്‍ പദ്ധതി പുരോഗതി എന്നിവ വിശകലനം ചെയ്തു. ജില്ലയില്‍ പി.എം സൂര്യഘര്‍ പദ്ധതി വ്യപിപിക്കുന്നതിനു വേണ്ട ബോധവല്‍ക്കരണ കാമ്പയിന് സംഘടിപ്പിക്കുന്നതിന് യോഗം തീരുമാനിച്ചു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി പിഎം രാജീവ്, ദില്‍ഷാദ് അഹമ്മദ് ഉള്ളാട്ടില്‍ അനെര്‍ട്ട് മലപ്പുറം ജില്ലാ എഞ്ചിനീയര്‍, വേലായുധന്. കെ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.എസ്.ഇ ബി വണ്ടൂര്‍, ജിയാദ് . കെ കെ.എസ്.ഇ ബി സൗര വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ തിരൂര്‍ സര്‍ക്കിള്‍, ഷാഹിര്‍ ബാബു എന്‍ കെ കെ.എസ്.ഇ ബി സൗര വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ മഞ്ചേരി സര്‍ക്കിള്‍), ഫക്രുദീന്‍ കെ.എസ്.ഇ ബി സൗര വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ നിലമ്പൂര്‍ സര്‍ക്കിള്‍, അഞ്ജന ദേവ് ലീഡ് ബാങ്ക് മാനേജര്‍, ബിബിന്‍ ജോസഫ് അസിസ്റ്റന്‍ഡ് ഡയറക്ടര്‍ എല്‍.എസ്.ജി.ഡി എന്നിവര്‍ പങ്കെടുത്തു.
- Log in to post comments