Skip to main content

സ്റ്റാഫ് നഴ്സ് ട്രെയിനി

കൊല്ലം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എച്ച്.ഡി.എസ് മുഖേന താത്കാലിക അടിസ്ഥാനത്തിൽ 6 മാസത്തേക്ക് സ്റ്റാഫ് നഴ്‌സ് ട്രെയിനിയെ തിരഞ്ഞെടുക്കുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

താത്പര്യമുളള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യതകൗൺസിൽ രജിസ്‌ട്രേഷൻ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഓഫീസിൽ നേരിട്ട് ഹാജരായി അപേക്ഷ സമർപ്പിക്കാം. അപേക്ഷകൾ സമർപ്പിക്കാവുന്ന അവസാന തീയതി ആഗസ്റ്റ് 14 വൈകിട്ട് വരെ.

ഇന്റർവ്യൂ തീയതി www.gmckollam.edu.in ൽ പ്രസിദ്ധീകരിക്കും.  അപേക്ഷകർ അഭിമുഖത്തിന് ഹാജരാകുമ്പോൾ വിദ്യാഭ്യാസ യോഗ്യതകൗൺസിൽ രജിസ്‌ട്രേഷൻ എന്നിവയുടെ അസൽ രേഖകളും ആയതിന്റെ പകർപ്പുകളും സഹിതം ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ ഹാജരാകണം.

പി.എൻ.എക്‌സ്. 2995/2026

date