മഴ കുറഞ്ഞു; ജില്ലയില്‍ 13 ദുരിതാശ്വാസ ക്യാമ്പുകളിലായി 187 പേര്‍
ഇടുക്കി ജില്ലയില്‍ മഴയുടെ ശക്തി കുറഞ്ഞു. നിലവില്‍ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ജില്ലയില്‍ നിലവില്‍ 13 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. 187 പേരാണ് ക്യാമ്പിലുള്ളത്. ഇതില്‍ 73 പുരുഷന്മാരും 81 സ്ത്രീകളും 33 കുട്ടികളുമാണുള്ളത്. തൊടുപുഴ താലൂക്കില്‍ 6 ക്യാമ്പുകളിലായി 116 പേരാണുള്ളത്. പുരുഷന്മാര്‍-48, സ്ത്രീകള്‍-50, കുട്ടികള്‍ - 18.
ഇടുക്കി താലൂക്കില്‍ 3 ക്യാമ്പുകളിലായി 26 പേരുണ്ട്. പുരുഷന്മാര്‍ - 12, സ്ത്രീകള്‍ - 8, കുട്ടികള്‍-6.
പീരുമേട് താലൂക്കില്‍ രണ്ട് ക്യാമ്പുകളിലായി 20 പേരുണ്ട്. പുരുഷന്മാര്‍ - 6, സ്ത്രീകള്‍ - 12, കുട്ടികള്‍ - 2.
ദേവികുളം താലൂക്കില്‍ ഒരു ക്യാമ്പില്‍ 17 പേരുണ്ട്. പുരുഷന്മാര്‍ - 6, സ്ത്രീകള്‍ - 7, കുട്ടികള്‍ - 4.
ഉടുമ്പഞ്ചോല താലൂക്കില്‍ ഒരു ക്യാമ്പില്‍ 8 പേരുണ്ട്. പുരുഷന്മാര്‍ - 1, സ്ത്രീകള്‍ - 4, കുട്ടികള്‍ - 3.
മഴയുടെ ശക്തി കുറഞ്ഞതോടെ പലരും വീടുകളിലേക്ക് തിരിച്ച് പോയിത്തുടങ്ങി.
71.29 മില്ലിമീറ്ററാണ് ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 2) ഇതുവരെ പെയ്ത ശരാശരി മഴ.
തൊടുപുഴ താലൂക്കില്‍ - 57.8 മില്ലിമീറ്റര്‍, ഇടുക്കി - 80.60, പീരുമേട് - 85.66, ഉടുമ്പഞ്ചോല - 33, ദേവികുളം - 99.4 എന്നിങ്ങനെയാണ് മഴ പെയ്തത്.
ഇടുക്കി ഡാമിലെ ജലനിരപ്പ് 2339.62 അടിയും മുല്ലപ്പെരിയാര്‍ ഡാമില്‍ 116.70 അടിയുമാണ് ജലനിരപ്പ്.
- Log in to post comments