Skip to main content

എന്യൂമറേറ്റർ നിയമനം: ഓഗസ്റ്റ് 10 വരെ അപേക്ഷിക്കാം

 

സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് നടപ്പിലാക്കുന്ന അസംഘടിത കാർഷികേതര മേഖലയിലെ വാർഷിക സർവേയ്ക്കായി (ASUSE) എന്യൂമറേറ്റർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഉൽപ്പാദനം, വ്യാപാരം, സേവനങ്ങൾ (നിർമ്മാണ മേഖല ഒഴികെ) എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ നിന്നും വീടുകളിൽ നിന്നും വിവരശേഖരണം നടത്തുന്നതിനായി ജില്ലയിൽ 2 ഒഴിവുകളാണുള്ളത്. 2027 മാർച്ച് 31 വരെയാണ് നിയമന കാലാവധി. ഇക്കണോമിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, മാത്‌സ് അല്ലെങ്കിൽ കോമേഴ്‌സ് ബിരുദമുള്ള  (സ്റ്റാറ്റിസ്റ്റിക്‌സ് ഒരു വിഷയം ആയിരിക്കണം), 35 വയസ്സിൽ താഴെ പ്രായവുമുള്ളവർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ/ഡാറ്റ എൻട്രി പരിചയം, ഫീൽഡ് വർക്കിനുള്ള ശാരീരികക്ഷമത, സർവേ പ്രവർത്തനങ്ങളിലെ മുൻപരിചയം എന്നിവയുള്ളവർക്ക് മുൻഗണന ലഭിക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ https://forms.gle/t3PYBhPc1TpC88Cs9 എന്ന ഗൂഗിൾ ഫോം ലിങ്ക് വഴി  ഓഗസ്റ്റ് 10-നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവ

date