Skip to main content

റെഡ് റിബണ്‍ ക്വിസ് പ്രോഗ്രാം നടത്തി

ആരോഗ്യവകുപ്പ്, കേരള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി, എന്‍.എന്‍.എസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലാതല റെഡ് റിബണ്‍ ക്വിസ് മത്സരം കോട്ടക്കല്‍ കുടുംബാരോഗ്യകേന്ദ്രത്തില്‍ നടന്നു. എച്ച്.ഐ.വി/എയ്ഡ്‌സ്, ആരോഗ്യകരമായ ജീവിതശൈലി, ഉത്തരവാദിത്തമുള്ള പെരുമാറ്റം എന്നിവയെക്കുറിച്ച് വിദ്യാര്‍ത്ഥികളില്‍ അവബോധം സൃഷ്ടിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.

ഒന്നാം സ്ഥാനം എ.എച്ച്.എസ്.എസ് പാറേല്‍ മമ്പാട്ടുമൂലയിലെ ഹദിയ മുനീന്‍ എം ,ലിയാന ഫാത്തിമ എന്നിവര്‍ കരസ്ഥമാക്കി, രണ്ടാം സ്ഥാനം വാഴക്കാട് ജി.എച്ച്.എസ്.എസിലെ അല്‍ന കെ, അലഹന്‍ കെ.എം എന്നിവരും മൂന്നാം സ്ഥാനം ഒഴുക്കൂര്‍ സി.എച്ച്.എസ്.എസിലെ മുഹമ്മദ് ഹിഷാന്‍ പി, ഐഷ ജിയാന്‍ എം എന്നിവരും കരസ്ഥമാക്കി.
വിജയികള്‍ക്കുളള സര്‍ട്ടിഫിക്കറ്റ് വിതരണം ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ജാനിഫ് കെ.എം നിര്‍വഹിച്ചു.

ക്വിസ് മത്സരത്തില്‍ വിജയിച്ച ടീമുകളില്‍ ഒന്ന്, രണ്ട് , മൂന്ന്  സ്ഥാനക്കാര്‍ക്ക് യഥാക്രമം 5000, 4000, 3000 എന്നിങ്ങനെ ക്യാഷ് അവാര്‍ഡുകളും മത്സരത്തില്‍ പങ്കെടുത്ത എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. കൂമത്സരത്തിലെ ആദ്യ സ്ഥാനക്കാര്‍ ആഗസ്ത് 12 ന് സംസ്ഥാനതലത്തില്‍ സംഘടിപ്പിക്കുന്ന മത്സരത്തില്‍ പങ്കെടുക്കും.

date