Skip to main content

ആയുർവേദവും ആധുനിക ഓങ്കോളജിയും ബന്ധിപ്പിച്ച് അന്താരാഷ്ട്ര കാൻസർ പരിചരണ സംഗമം

ആയുർവേദവും ആധുനിക ഓങ്കോളജിയും ഉൾപ്പെടെയുള്ള വിവിധ ചികിത്സാ സമ്പ്രദായങ്ങളെ സഹകരണാധിഷ്ഠിതമായി സംയോജിപ്പിക്കുന്ന ഇന്റർനാഷണൽ കോൺവർജൻസ് ഓൺ കോ-ഓപ്പറേറ്റീവ് ഓങ്കോളജി -ICCO 2026 ഓഗസ്റ്റ് 11ന് തിരുവനന്തപുരത്ത് നടക്കും. ഗവൺമെന്റ് ആയുർവേദ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സംഗമം രാവിലെ 11 മണിക്ക് ആരോഗ്യ മന്ത്രി കെ മുരളീധരൻ  ഉദ്ഘാടനം ചെയ്യും.

ഒരു രോഗിപല ചികിത്സാ സമ്പ്രദായങ്ങൾ”' എന്ന ആശയത്തിൽ സംഘടിപ്പിക്കുന്ന ഏകദിന സംഗമത്തിൽ ഓങ്കോളജിസ്റ്റുകൾആയുർവേദ ഭിഷഗ്വരന്മാർഗവേഷകർനയരൂപീകരണ വിദഗ്ധർരോഗീ കൂട്ടായ്മകൾ തുടങ്ങിയവർ പങ്കെടുക്കും. ആധുനിക ഓങ്കോളജിആയുർവേദംസിദ്ധയുനാനിഹോമിയോപ്പതിപരമ്പരാഗത ചൈനീസ് വൈദ്യംനാനോ ചികിത്സശസ്ത്രക്രിയാ ഓങ്കോളജി തുടങ്ങിയ മേഖലകളെ ഏകോപിപ്പിച്ച് ചികിത്സാഫലത്തിന്റെ അടിസ്ഥാനത്തിൽ ചികിത്സാ മാർഗങ്ങൾ തിരഞ്ഞെടുക്കുന്ന 'കോ-ഓപ്പറേറ്റീവ് ഓങ്കോളജിഎന്ന ആശയമാണ് സംഗമം മുന്നോട്ടുവയ്ക്കുന്നത്.

രസശാസ്ത്ര ഔഷധ നിർമാണംരോഗപ്രതിരോധശേഷി വർധിപ്പിക്കുന്ന രസായന ചികിത്സാക്രമങ്ങൾപഥ്യ-അപഥ്യ ആഹാരനിയന്ത്രണംസത്ത്വാവജയ മനോനിയന്ത്രണം തുടങ്ങിയ ആയുർവേദ സമീപനങ്ങളെ ശാസ്ത്രീയമായി വിലയിരുത്തുന്നതിനും മുഖ്യധാരാ കാൻസർ പരിചരണവുമായി സമന്വയിപ്പിക്കുന്നതിനുമുള്ള ഗവേഷണ രീതികൾ സംഗമത്തിൽ ചർച്ച ചെയ്യും. പരമ്പരാഗതവും ആധുനികവുമായ ചികിത്സാ രംഗങ്ങളിലെ വിദഗ്ധർ തമ്മിലുള്ള സഹകരണവും ചർച്ചയാകും.

രാവിലെ സാങ്കേതിക പ്രഭാഷണങ്ങളും ഉച്ചയ്ക്കുശേഷം സ്റ്റേക്ക്ഹോൾഡർ ഫോറവുമാണ് പരിപാടിയുടെ ഭാഗമായി നടക്കുക. ബി എ എം എസ്/എംഡി വിദ്യാർഥികൾഓങ്കോളജിസ്റ്റുകൾശസ്ത്രക്രിയാ വിദഗ്ധർആയുർവേദ ഭിഷഗ്വരന്മാർഗവേഷകർപാലിയേറ്റീവ് കെയർ ടീമുകൾപരിചരണം നൽകുന്നവർആരോഗ്യനയ വിദഗ്ധർബിരുദാനന്തര വിദ്യാർഥികൾരോഗികൾകാൻസർ അതിജീവിതർ എന്നിവരുൾപ്പെടെ മുന്നൂറോളം പ്രതിനിധികൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

 സാങ്കേതിക പ്രഭാഷണങ്ങൾസഹകരണ ചികിത്സാ പദ്ധതികളെക്കുറിച്ചുള്ള പാനൽ ചർച്ചലോകാരോഗ്യ സംഘടനയുടെ ഗ്ലോബൽ ട്രഡീഷണൽ മെഡിസിൻ സെന്ററിലെ ഡോ. ഗീതാകൃഷ്ണൻ ജിയുടെ പ്രത്യേക പ്രഭാഷണം എന്നിവയും പരിപാടിയുടെ ഭാഗമാണ്.

പി.എൻ.എക്‌സ്. 3122/2026

 

date