Skip to main content

ജലനിധി: വാഹനം വാടകയ്ക്ക് ആവശ്യമുണ്ട്

ജലനിധി പദ്ധതി നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് മലപ്പുറം മേഖല ഓഫീസിനു കീഴിലെ വിവിധ ആവശ്യങ്ങള്‍ക്കായി ടൂറിസ്റ്റ് ടാക്‌സികള്‍ കരാര്‍ വ്യവസ്ഥയില്‍ വാടകയ്‌ക്കെടുക്കുന്നു. മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശൂര്‍ എന്നീ ജില്ലകളിലെ യാത്രകള്‍ക്കായി 5+1 സീറ്റിംഗ് ശേഷിയുള്ള വാഹനങ്ങളാണ് ആവശ്യപ്പെടുന്നത്. താല്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്ന് മുദ്രവച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു.  കൂടുതല്‍ വിവരങ്ങളും  ക്വട്ടേഷന്‍ ഫോമും മലപ്പുറം അപ് ഹില്ലിലെ ജൂബിലി റോഡിലെ റീജിയണല്‍ പ്രൊജക്റ്റ് മാനേജ്‌മെന്റ് യൂണിറ്റില്‍ ലഭ്യമാണ്. ക്വട്ടേഷനുകള്‍  ഓഗസ്റ്റ് 18 ന് വൈകുന്നേരം മൂന്നിനകം ലഭ്യമാക്കണം. ഫോണ്‍: 0483-2738566.

 

 

date