ന്യായവിലകട ലൈസന്‍സി നിയമനം: ഭിന്നശേഷി വിഭാഗത്തില്‍ നിന്നും അപേക്ഷ ക്ഷണിച്ചു
തൃശ്ശൂര്‍ നഗരസഭ പത്താം വാര്‍ഡില്‍ നെട്ടിശ്ശേരി വില്ലേജിലെ മുക്കാട്ടുകരയിലെ ന്യായവിലകട (നമ്പര്‍- 1841042) സ്ഥിരമായി നടത്തുന്നതിന് ഭിന്നശേഷി വിഭാഗക്കാരില്‍ നിന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 2026 ജനുവരി 1-ന് 21 വയസ്സ് പൂര്‍ത്തിയായവരും 62 വയസ്സ് കവിയാത്തവരുമായിരിക്കണം. കൂടാതെ, എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ളവരും കഴിഞ്ഞ മൂന്ന് വര്‍ഷമായി തൃശ്ശൂര്‍ നഗരസഭാ പ്രദേശത്ത് സ്ഥിരതാമസക്കാരുമായിരിക്കണം. കട സ്ഥിതിചെയ്യുന്ന അതേ വാര്‍ഡിലുള്ളവര്‍ക്ക് മുന്‍ഗണന.
നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോറത്തില്‍ 20 രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ച്, ആവശ്യമായ രേഖകള്‍ സഹിതം സെപ്റ്റംബര്‍ 14-ന് രാവിലെ 11-നകം തൃശ്ശൂര്‍ ജില്ലാ സപ്ലൈ ഓഫീസര്‍ മുമ്പാകെ നേരിട്ടോ തപാല്‍ മുഖേനയോ നല്‍കണം. അപേക്ഷ ഫോറങ്ങള്‍ ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ വെബ്സൈറ്റിലും (www.civilsupplieskerala.gov.in) ജില്ലാ/താലൂക്ക് സപ്ലൈ ഓഫീസുകളിലും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് തൃശ്ശൂര്‍ ജില്ലാ/താലൂക്ക് സപ്ലൈ ഓഫീസുകളുമായി ബന്ധപ്പെടാം.
- Log in to post comments