Post Category
കൂടെ 6.0: ഭിന്നശേഷി വിഭാഗം കുട്ടികളുടെ ഉത്പന്ന പ്രദർശന-വിപണന മേള ഓഗസ്റ്റ് 17, 18 തീയതികളിൽ
ഭിന്നശേഷിക്കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും സാമ്പത്തിക സ്വാശ്രയത്വം ഉറപ്പുവരുത്തുന്നതിനുമായി തൃശ്ശൂർ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ 'കൂടെ 6.0' (കൂടെ ഒരോണം - ആറാം അധ്യായം) ഉത്പന്ന പ്രദർശന-വിപണന മേള സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 17, 18 തീയതികളിൽ അയ്യന്തോൾ സിവിൽ സ്റ്റേഷൻ അനെക്സ് ഹാളിലാണ് മേള .മേളയിൽ, ഭിന്നശേഷി വിഭാഗം കുട്ടികൾ നിർമ്മിച്ച വൈവിധ്യമാർന്ന ഉത്പന്നങ്ങളുടെ വിൽപനയ്ക്കായി പ്രത്യേക സ്റ്റാളുകൾ സജ്ജീകരിച്ചിട്ടുണ്ട്.
date
- Log in to post comments