Skip to main content

റെഡ് റൺ മിനിമാരത്തൺ ഇന്ന് (18)

എച്ച്.ഐ.വി./എയിഡ്സ് ബോധവൽക്കരണത്തിന്റെ ഭാഗമായി 17 മുതൽ 24 വയസ്സുള്ള കോളേജ് വിദ്യാർഥികൾക്കായി കേരള സ്റ്റേറ്റ് എയിഡ്സ് കൺട്രോൾ സൊസൈറ്റി ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ജില്ലാതല റെഡ് റൺ മിനി മാരത്തൺ (അഞ്ച് കിലോമീറ്റർ) ഇന്ന് (ആഗസ്റ്റ് 18) രാവിലെ 7.30 ന്‌ പവർ ഹൗസ് പാലത്തിന്‌ പടിഞ്ഞാറുവശത്ത് ജില്ല പൊലീസ് മേധാവി വിഷ്ണു പ്രദീപ് ടി കെ ഫ്ലാഗ് ഓഫ് ചെയ്യും. മാരത്തണിന്റെ ജഴ്സി പ്രകാശനം ജില്ലാ കളക്ടർ ഷാജി വി നായർ നിർവഹിച്ചു. പ്രമുഖ മത്സ്യ സംസ്കരണ കയറ്റുമതി സ്ഥാപനമായ കൈരളി ഫുഡ്സാണ്‌ ജഴ്സി സ്പോൺസർ ചെയ്തത്.  ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി വി വിദ്യ ജഴ്സി ഏറ്റുവാങ്ങി.  ആലപ്പുഴ ജനറൽ ആശുപത്രി ആർ. എം.ഒ. ഡോ. ഷാലിമ കൈരളി, ഡെപ്യൂട്ടി ജില്ല എജ്യൂക്കേഷൻ മീഡിയ ഓഫീസർ ഡോ. സേതുനാഥ് ആർ എന്നിവർ പങ്കെടുത്തു.   
ചൊവ്വാഴ്ച്ച നടക്കുന്ന മാരത്തണിൽ കനാൽകരകളിലുടെ ഓട്ടം പൂർത്തിയാക്കി കളക്ടറേറ്റിൽ മത്സരം സമാപിച്ചതിനുശേഷം ജില്ല കളക്ടർ ഷാജി വി നായർ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്യും. ആൺ-പെൺ വിഭാഗത്തിൽ ആദ്യ മൂന്ന് സ്ഥാനക്കാർക്ക് 5000, 4000, 3000 രൂപ വീതം സമ്മാനം ലഭിക്കും.

date