Skip to main content

ചിമ്മിനി ഡാം നാളെ (ഓഗസ്റ്റ് 19) തുറക്കുന്നു; കുറുമാലി, കരുവന്നൂര്‍ പുഴകളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം

ചിമ്മിനി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നതിനാലും കാലവര്‍ഷം നിലനില്‍ക്കുന്നതിനാലും ചിമ്മിനി ഡാമിലെ ജലവിതാനം ക്രമീകരിക്കുന്നതിനായി ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കിക്കൊണ്ട് നാളെ (ഓഗസ്റ്റ് 19) രാവിലെ എട്ടുമണി മുതല്‍ ഡാമില്‍ നിന്ന് വെള്ളം തുറന്നുവിടാന്‍ തൃശ്ശൂര്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണായ ജില്ലാ കളക്ടര്‍ ഉത്തരവ് നല്‍കി. ചിമ്മിനി ഡാമില്‍ നിന്ന് കെ.എസ്.ഇ.ബി. ഫുള്‍ ലോഡ് ജനറേഷന്‍ വഴി 6.36 എം3/എസ് വെള്ളം തുറന്നുവിട്ട് ജലനിരപ്പ് ക്രമീകരിക്കുന്നതിനായി തൃശ്ശൂര്‍ ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കാണ് അനുമതി നല്‍കിയത്. ഇതുവഴി കുറുമാലി, കരുവന്നൂര്‍ പുഴകളിലെ ജലനിരപ്പ് 10 സെന്റിമീറ്റര്‍ മുതല്‍ 12 സെന്റിമീറ്റര്‍ വരെ ഉയരാന്‍  സാധ്യതയുണ്ട്. അധികജലം ഒഴുകിവന്ന് ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങളും കുട്ടികളും പുഴയില്‍ ഇറങ്ങുന്നതിനും കുളിക്കുന്നതിനും വസ്ത്രങ്ങള്‍ അലക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും മത്സ്യബന്ധനത്തിനും കര്‍ശ്ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

date