Post Category
ഐ.ടി.ഐ.യില്‍ സീറ്റൊഴിവ്
പട്ടികജാതിവികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മലപ്പുറം കേരളാധീശ്വരപുരം ഐ.ടി.ഐയില്‍ പ്ലംബര്‍ ട്രേഡിലേക്ക് (നോണ്‍ മെട്രിക്) ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം ആരംഭിച്ചു. പട്ടികജാതി വിഭാഗത്തില്‍ നാല് ഒഴിവുകളും പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ രണ്ട് ഒഴിവുകളുമാണുള്ളത്. 14 വയസ്സ് തികഞ്ഞ, പത്താം ക്ലാസ് തോറ്റവര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധിയില്ല. താത്പര്യമുള്ളവര്‍ ഓഗസ്റ്റ് 21-നകം അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഐ.ടി.ഐയില്‍ നേരിട്ട് ഹാജരാകണം. സൗജന്യ പരിശീലനത്തിന് പുറമേ പ്രതിമാസ സ്റ്റൈപ്പന്‍ഡ്, ലംപ്സം ഗ്രാന്റ്, സൗജന്യ ഉച്ചഭക്ഷണം, പോഷകാഹാരം, പഠനോപകരണങ്ങള്‍, യൂണിഫോം അലവന്‍സ് എന്നിവയും ലഭിക്കും. ഫോണ്‍: 9746158783, 9895844648, 9562844648.
date
- Log in to post comments