Post Category
കീം – 2026 പ്രവേശനം: NRI രേഖകളിലെ അപാകതകൾ പരിഹരിക്കാം
2026-27 അധ്യയന വർഷത്തെ മെഡിക്കൽ (MBBS/BDS) കോഴ്‌സുകളിലേയ്ക്കുള്ള പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിച്ചവരിൽ NRI ക്ലെയിം ചെയ്ത വിദ്യാർത്ഥികൾക്ക് അവരുടെ രേഖകൾ പരിശോധിക്കുന്നതിനും അപേക്ഷയിൽ ന്യൂനതകൾ ഉള്ള പക്ഷം അവ പരിഹരിക്കുന്നതിനുമുള്ള അവസരം ആഗസ്റ്റ് 22 വൈകിട്ട് 5 വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in ൽ ലഭ്യമാക്കിയിട്ടുണ്ട്. ഫോൺ: 0471-2332120, 0471-2338487.
പി.എൻ.എക്‌സ്. 3360/2026
date
- Log in to post comments