Post Category
ഓണം: വിപണിയിലെത്തുന്ന പാല് സൗജന്യമായി പരിശോധിക്കാം
ഓണക്കാലത്ത് ജില്ലയില്‍ വിപണനത്തിനെത്തുന്ന പാലിന്റെ ഗുണനിലവാരം പൊതുജനങ്ങള്‍ക്ക് മനസിലാക്കുന്നതിനായി ക്ഷീരവികസന വകുപ്പിന്റെ കാര്യാലയത്തില്‍ ഗുണനിലവാരപരിശോധന ലാബും ജില്ലാ ഇന്‍ഫര്‍മേഷന്‍ സെന്ററും പ്രവര്‍ത്തനമാരംഭിച്ചു. പൊതുജനങ്ങളും കര്‍ഷകരും കൊണ്ടുവരുന്ന പാല് സാമ്പിളുകളും ഫീല്‍ഡ്തല പരിശോധനയില്‍ ലഭ്യമാകുന്ന മാര്‍ക്കറ്റ് മില്‍ക്ക് സാമ്പിളുകളും ഗുണനിലവാരപരിശോധന നടത്തിവരുന്നു. ഓഗസ്റ്റ് 24 വരെ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ പ്രവര്‍ത്തിക്കും. ജില്ലാ ഇന്‍ഫര്‍മേഷന്‍ സെന്റിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി ഡയറക്ടര്‍ ഫെമി വി മാത്യു നിര്‍വഹിച്ചു. ക്വാളിറ്റി കണ്ട്രോള് ഓഫീസര്‍ മാഗി ജോസ് പദ്ധതി വിശദീകരിച്ചു.
date
- Log in to post comments