പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് കുറഞ്ഞ പലിശനിരക്കില്‍ വായ്പ
പാലക്കാട്, ചിറ്റൂര്‍, മണ്ണാര്‍ക്കാട്, അട്ടപ്പാടി താലൂക്കുകളിലെ ഒ.ബി.സി., മത ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നും സംസ്ഥാന പിന്നാക്കവിഭാഗ വികസന കോര്‍പ്പറേഷന്‍ വിവിധ വായ്പ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്വയംതൊഴില്‍, പ്രവര്‍ത്തന മൂലധനം, സുവര്‍ണശ്രീ, പ്രവാസി സുരക്ഷ, സ്റ്റാര്‍ട്ട് അപ്പ്, ബിസിനസ് ഡവലപ്‌മെന്റ്, 'എന്റെ വീട്' ഭവന നിര്‍മാണം, വിദ്യാഭ്യാസം, പെണ്‍കുട്ടികളുടെ വിവാഹ ധനസഹായം, 'സ്വപ്നഗൃഹ' ഭവന പുനരുദ്ധാരണം, വാഹന വായ്പ, വ്യക്തിഗത വായ്പ തുടങ്ങിയ കുറഞ്ഞ പലിശനിരക്കിലുള്ള പദ്ധതികളിലേക്ക് അപേക്ഷിക്കാം. കുടുംബശ്രീ സി.ഡി.എസ് മുഖേന ഒ.ബി.സി, മത ന്യൂനപക്ഷ അംഗങ്ങള്‍ കൂടുതലുള്ള അയല്‍ക്കൂട്ടങ്ങളിലെ വനിതകള്‍ക്കായി ഒരു സി.ഡി.എസിന് മൂന്ന് കോടി രൂപ വരെ അനുവദിക്കുന്ന മൈക്രോ ക്രഡിറ്റ് വായ്പ പദ്ധതിയിലേക്കും ഇപ്പോള്‍ അപേക്ഷിക്കാം. വിവരങ്ങള്‍ക്ക്: കെ.എസ്.ബി.സി.ഡി.സി. ജില്ലാ കാര്യാലയം, കെ.ടി.വി. ടവേഴ്‌സ്, യാക്കര റെയില്‍വേ ഗേറ്റിന് സമീപം, വെസ്റ്റ് ഫോര്‍ട്ട് റോഡ്, പാലക്കാട്. ഫോണ്‍: 0491 2505366, 0491 2505367.
- Log in to post comments