Skip to main content

സാക്ഷരതാ പക്ഷാചരണത്തിന് തുടക്കമായി

ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ ലോക സാക്ഷരതാ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സാക്ഷരതാ പക്ഷാചരണം ആരംഭിച്ചു. കുറുവ എ.യു.പി. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാര്‍ ഹാജി ഉദ്ഘാടനം നിര്‍വ്വഹിച്ചു.  സ്‌കൂള്‍ പി.ടി.എ. കമ്മിറ്റിയുമായി സഹകരിച്ച് നടപ്പിലാക്കുന്ന 'സ്വപ്നച്ചിറക്' തുല്യതാ കോഴ്സ് രജിസ്ട്രേഷന്‍ സഹായ കേന്ദ്രത്തിന്റെ പ്രവര്‍ത്തന ഉദ്ഘാടനവും ചടങ്ങില്‍ നിര്‍വ്വഹിച്ചു.

കുറുവ ഗ്രാമപഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പത്താംതരം, ഹയര്‍സെക്കന്‍ഡറി തുല്യതാ കോഴ്സുകളിലേക്ക് കുറുവ എ.യു.പി. സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ക്ക് രജിസ്ട്രേഷനും പഠന പിന്തുണയും നല്‍കുന്നതിനാണ് ഈ കേന്ദ്രം ആരംഭിച്ചിട്ടുള്ളത്.  തുല്യതാ കോഴ്സിലൂടെ തുടര്‍പഠനം നടത്തി അഭിഭാഷകനായ സി.എച്ച്. അബ്ബാസിനെ ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു. കുറുവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. അബ്ദുള്‍ സലാം ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഡോ. അബ്ദുറഹ്‌മാന്‍ മുബാറക് സാക്ഷരതാ സന്ദേശം നല്‍കി.  ജില്ലാ പഞ്ചായത്ത് അംഗം ഫൗസിയ പെരുമ്പള്ളി, കുറുവ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.സുലൈഖ, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ കെ.കെ.അബ്ദുള്‍ അസീസ്, പഞ്ചായത്ത് അംഗം എം.ആര്‍. ഫൗസിയ, ജില്ലാ സാക്ഷരതാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.വി. ശാസ്ത്ര പ്രസാദ്, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ എം. മുഹമ്മദ് ബഷീര്‍, ഹെഡ്മാസ്റ്റര്‍ വി. കാദര്‍ അലി, പി.ടി.എ. പ്രസിഡന്റ് എം. കുഞ്ഞിമുഹമ്മദ്, സാക്ഷരതാ പ്രേരകുമാരായ കെ.പി. ഉമ്മുഹബീബ, എ.ഷാഹിറ, കെ. ഹഫ്‌സത്ത്, അധ്യാപകരായ കെ.പി. രാജു, സി. ആദില്‍,  സ്‌കൂള്‍ ലീഡര്‍ എ.പി. നെശ ഉസ്മാന്‍, മുതിര്‍ന്ന തുല്യതാ പഠിതാവ് അബ്ദുറഹിമാന്‍ അരികത്ത് എന്നിവര്‍ പങ്കെടുത്തു.

date