Post Category
പോസ്റ്റ് ബേസിക് ബി.എസ്.സി. നഴ്സിംഗ്: അപേക്ഷകരുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചു
സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ നഴ്സിംഗ് കോളേജുകളിലേയ്ക്ക് 202627 വർഷത്തെ പോസ്റ്റ് ബേസിക് ബി.എസ്.സി നേഴ്സിംഗ് ഡിഗ്രി കോഴ്സ് പ്രവേശനത്തിന് അപേക്ഷിച്ചവരുടെ പ്രാഥമിക പരിശോധനയ്ക്കുശേഷമുള്ള സ്വീകാര്യമായ വ്യക്തിഗത അക്കാദമിക വിവരങ്ങൾ www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ സമർപ്പിക്കുന്നതിനുള്ള തീയതി സെപ്റ്റംബർ 8 വൈകിട്ട് 5 വരെയാണ്. ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ അപ്ലോഡ് ചെയ്യാത്തവരുടെ ക്ലെയിം/ അപേക്ഷ നിരസിക്കപ്പെടുന്നതായിരിക്കും. വിവരങ്ങൾക്ക്: 0471-2560361, 362, 363, 364.
പി.എൻ.എക്സ്. 3570/2026
date
- Log in to post comments