Post Category
പാർട്ട് ടൈം സ്വീപ്പർ അന്തിമ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു
ജില്ലയിലെ വിവിധ വകുപ്പുകളിൽ 2023 ജനുവരി ഒന്ന് മുതൽ 2023 ഡിസംബർ 31 വരെ ജോലിയിൽ പ്രവേശിച്ച പാർട്ട് ടൈം സ്വീപ്പർ, കണ്ടിജന്റ് ജീവനക്കാരുടെ ജില്ലാതല അന്തിമ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.
താല്കാലിക സീനിയോറിറ്റി ലിസ്റ്റിന്മേൽ ലഭിച്ച ആക്ഷേപങ്ങളും അപേക്ഷകളും പരിഗണിച്ച ശേഷമാണ് അന്തിമ ലിസ്റ്റ് തയ്യാറാക്കിയിട്ടുള്ളത്. സീനിയോറിറ്റി ലിസ്റ്റ് പരിശോധനയ്ക്കായി www.trivandrum.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.
date
- Log in to post comments