Skip to main content

പരാതിപ്പെട്ടി തുറന്നു; പരാതികള്‍ സമര്‍പ്പിക്കാം

മലപ്പുറം കളക്ടറേറ്റില്‍ സ്ഥാപിച്ചിട്ടുള്ള ജില്ലാ അഴിമതി നിവാരണ സമിതിയുടെ പരാതിപ്പെട്ടി തുറന്നു പരിശോധിച്ചു. റിട്ട. ജില്ലാ ജഡ്ജി പി. നാരായണന്‍കുട്ടി മേനോന്‍, ഡെപ്യൂട്ടി കളക്ടര്‍ (ജനറല്‍) സാദിഖ് പി. ഒ., ഹുസൂര്‍ ശിരസ്താര്‍ സൗമ്യ ടി. ഭരതന്‍, ജൂനിയര്‍ സൂപ്രണ്ട് കെ. പ്രസാദ് എന്നിവരുടെ സാന്നിധ്യത്തില്‍ ഡെപ്യൂട്ടി കളക്ടറുടെ ചേംബറിലാണ് പെട്ടി തുറന്നത്. സര്‍ക്കാര്‍ ഓഫീസുകളുമായി ബന്ധപ്പെട്ട അഴിമതി സംബന്ധമായ പരാതികള്‍ പൊതുജനങ്ങള്‍ക്ക് കളക്ടറേറ്റില്‍ സ്ഥാപിച്ചിട്ടുള്ള ഈ പരാതിപ്പെട്ടിയില്‍ നിക്ഷേപിക്കാം. എല്ലാ മാസത്തെയും ആദ്യ പ്രവൃത്തിദിവസങ്ങളിലാണ് പരാതിപ്പെട്ടി തുറക്കുന്നത്.

date