സ്‌പോട്ട് അഡ്മിഷന്‍
തിരൂരങ്ങാടി എ.കെ.എന്‍.എം. ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജില്‍ ഡിപ്ലോമ കോഴ്സുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ സെപ്റ്റംബര്‍ 11 ന് നടക്കും. കംപ്യൂട്ടര്‍ എന്‍ജിനീയറിങ്, ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്നീ ബ്രാഞ്ചുകളിലെ ഒഴിവുള്ള ഒന്നാം വര്‍ഷ റെഗുലര്‍ സീറ്റുകളിലേക്കും രണ്ടാം വര്‍ഷ ലാറ്ററല്‍ എന്‍ട്രി സീറ്റുകളിലേക്കുമാണ് പ്രവേശനം. അന്നേ ദിവസം രാവിലെ 9.30 മുതല്‍ 11 വരെ രജിസ്‌ട്രേഷനും തുടര്‍ന്ന് പ്രവേശന നടപടികളും നടക്കും. ഇതുവരെ അപേക്ഷിക്കാത്തവര്‍ക്ക് പുതുതായി അപേക്ഷിച്ച് പങ്കെടുക്കാം. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ രക്ഷിതാവിനോടൊപ്പം എസ്.എസ്.എല്‍.സി, ടി.സി, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ്, ആവശ്യമായ മറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ അസ്സല്‍ രേഖകളും സഹിതം കോളേജില്‍ ഹാജരാകണം.
- Log in to post comments