Skip to main content

ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം ഉദ്ഘാടനം 22ന്

വർക്കല ഇടവയിൽ ന്യൂനപക്ഷ യുവജനങ്ങൾക്കായുള്ള സൗജന്യ മത്സര പരീക്ഷ പരിശീലന കേന്ദ്രത്തിന്റെ (സി സി എം വൈ)  ഉദ്ഘാടനം സെപ്റ്റംബർ 22 വൈകിട്ട് 4.30ന് പൊതു വിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ നിർവഹിക്കും. അഡ്വ. വി ജോയി എം എൽ എ അധ്യക്ഷത വഹിക്കും. അടൂർ പ്രകാശ് എം പി മുഖ്യാതിഥിയായിരിക്കും. ഇടവ പഞ്ചായത്ത് പ്രസിഡന്റ് റീതു മോഹൻ, ജില്ലാ പഞ്ചായത്ത് അംഗം ആദർശ് ഇലകമൺ തുടങ്ങിയവർ ആശംസകൾ അർപ്പിക്കും. ന്യൂനപക്ഷ ക്ഷേമ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ഡോ. ഡി. സജിത്ത് ബാബു സ്വാഗതവും ഡയറക്ടർ ദേവിദാസ് എൻ നന്ദിയും പറയും.

പി.എൻ.എക്‌സ്. 3874/2026

date