Post Category
ധനസഹായ പദ്ധതികൾക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി
പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പിലാക്കുന്ന വിവിധ ധനസഹായ പദ്ധതികൾക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബർ 30 വരെ നീട്ടി.
ബാർബർ ഷോപ്പ് നവീകരണ ധനസഹായം, പരമ്പരാഗത കരകൗശല വിദഗ്ദ്ധർക്കുള്ള ടൂൾക്കിറ്റ് ഗ്രാന്റ്, പരമ്പരാഗത മൺപാത്ര നിർമ്മാണ തൊഴിലാളികൾക്കുള്ള ധനസഹായം എന്നിവയ്ക്കാണ് സമയം നീട്ടിയത്. താത്പര്യമുള്ള ഗുണഭോക്താക്കൾ www.bwin.kerala.gov.in എന്ന പോർട്ടൽ മുഖേന 30-നകം ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.
date
- Log in to post comments