Skip to main content

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംശദായം സ്വീകരിക്കുന്നതിനായി സിറ്റിംഗ് നടത്തും

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംശദായം സ്വീകരിക്കുന്നതിനായി ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തില്‍ വിവിധ പഞ്ചായത്തുകളില്‍ സിറ്റിംഗ് നടത്തുന്നു. ഒക്ടോബര്‍ ഒന്‍പതിന് വില്‍വട്ടം പഞ്ചായത്തിലും, 13 ന് വള്ളത്തോള്‍നഗര്‍ പഞ്ചായത്തിലും, 17 ന് അവണൂര്‍ പഞ്ചായത്തിലും സിറ്റിംഗ് നടത്തും. നാട്ടിക, തളിക്കുളം പഞ്ചായത്തുകളിലെ അംശദായ കളക്ഷന്‍ ഒക്ടോബര്‍ 24 ന് വാടാനപ്പള്ളി പഞ്ചായത്തിലെ സിറ്റിംഗിനോടൊപ്പം അടയ്ക്കാവുന്നതാണ്. ഒക്ടോബര്‍ 27 ന് അന്തിക്കാട് പഞ്ചായത്തിലും സിറ്റിംഗ് നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0487 2386754.
 

date