Skip to main content

ദന്തൽ സർവേ; ജീവനക്കാരെ നിയമിക്കുന്നു

 ന്യൂഡൽഹി എയിംസ് സെന്‍റർ ഫോർ ഡെന്‍റല്‍ എജ്യുക്കേഷൻ ആൻഡ് റിസർച്ചിന്‍റെ ദേശീയ ദന്ത രോഗ സർവേയുടെ ഭാഗമായി കോട്ടയം ദന്തൽ കോളജ് നടത്തുന്ന സർവേ പ്രവർത്തനങ്ങൾക്കായി ക്ലിനിക്കൽ ഇവാല്യുവേറ്റർ/ഡെന്‍റൽ സർജൻ, ഫീൽഡ് അസിസ്റ്റന്‍റ്, ക്ലിനിക്കൽ അസിസ്റ്റന്‍റ/മൾട്ടി ടാസ്‌കിംഗ് ജീവനക്കാരെ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നു.

യോഗ്യത :

ക്ലിനിക്കൽ ഇവാല്യൂവേറ്റർ/ഡെന്‍റൽ സർജൻ: ബി.ഡി.എസ്; അഭിലഷണീയം- എപ്പിഡെമിയോളജിക്കൽ വിവരശേഖരണത്തിലോ ഫീൽഡ് പ്രവർത്തനങ്ങളിലോ  പരിചയം. പ്രതിഫലം പ്രതിദിനം 2,500 രൂപ.

ഫീൽഡ് അസിസ്റ്റന്‍റ്: ബി.എസ്.ഡബ്ല്യു./സയൻസ് ബിരുദം; അഭിലഷണീയം- എപ്പിഡെമിയോളജിക്കൽ വിവരശേഖരണം, ഫീൽഡ് പ്രവർത്തനങ്ങൾ, കത്തുകൾ തയാറാക്കൽ, ഓഫീസ് ജോലികൾ എന്നിവയില്‍ പരിചയം. പ്രതിഫലം: പ്രതിദിനം 1,000 രൂപ.

അസിസ്റ്റന്റ്/മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ്: പ്ലസ് ടൂ. അഭിലഷണീയം: ആരോഗ്യപരിചരണവുമായി ബന്ധപ്പെട്ട ഡിപ്ലോമ (ഡി.ഒ.ആർ.എ/എം.എൽ.എസ്.പി) കമ്പ്യൂട്ടർ ഡാറ്റാ എൻട്രി, ഫീൽഡ് പ്രവർത്തനം എന്നിവയിലെ പരിചയം പ്രതിഫലം: പ്രതിദിനം 800 രൂപ.

 

അപേക്ഷകൾ ഒക്ടോബർ 31ന് വൈകുന്നേരം അഞ്ചിനകം പ്രിൻസിപ്പൽ, സർക്കാർ ദന്തൽ കോളേജ്, ഗാന്ധിനഗർ പി.ഒ. കോട്ടയം686008 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0481-2594046. ഇമെയിൽ: principal@gdckottayam.org

date