Skip to main content

വിമുക്തഭടന്‍മാരുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ്

പ്രൊഫഷനല്‍ കോഴ്സുകളില്‍ ഉപരിപഠനം നടത്തുന്ന വിമുക്തഭടന്മാരുടെ തൊഴില്‍ രഹിതയായ ഭാര്യ, ആശ്രിതരായ 25 വയസ്സില്‍ താഴെയുള്ള അവിവാഹിതരും തൊഴില്‍ രഹിതരുമായ മക്കള്‍ക്ക് അമാല്‍ഗമേറ്റഡ് ഫണ്ടില്‍ നിന്നും 2026-27 അധ്യയന വര്‍ഷത്തേക്കുള്ള സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. പ്രൊഫഷനല്‍ കോഴ്‌സുകളിലേക്കുള്ള യോഗ്യത പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് കരസ്ഥമാക്കിയ കുട്ടികളുടെ അപേക്ഷ serviceonline.gov.in/kerala മുഖേന നവംബര്‍ 25 നകം സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0468 2961104.

date