Post Category
ആരോഗ്യ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു
പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡും അണ്ടത്തോട് കുടുംബാരോഗ്യ കേന്ദ്രവും, ചമ്മന്നൂര്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററും സംയുക്തമായി വടക്കേക്കുന്ന് അങ്കണവാടിയില്‍ ആരോഗ്യ-ശുചിത്വ ബോധവത്കരണ ക്ലാസും എന്‍.സി.ഡി. സ്ക്രീനിങ്ങും സംഘടിപ്പിച്ചു.
കമ്മ്യൂണിറ്റി ഹെല്‍ത്ത് ഓഫീസര്‍ വി. സില്‍വി ക്ലാസുകള്‍ നയിച്ചു. ജീവിതശൈലീരോഗ പ്രതിരോധം, ആരോഗ്യസംരക്ഷണം, വ്യക്തിശുചിത്വം, ആരോഗ്യകരമായ ജീവിതശൈലി എന്നിവയെക്കുറിച്ച് ബോധവത്കരണം നടത്തി.
പരിപാടിയുടെ ഭാഗമായി പൊതുജനങ്ങള്‍ക്ക് സൗജന്യ രക്തസമ്മര്‍ദ പരിശോധനാസൗകര്യവും ഒരുക്കി. ജീവിതശൈലീരോഗങ്ങള്‍ നേരത്തേ കണ്ടെത്തുന്നതിന്റെയും കൃത്യമായ ഇടവേളകളില്‍ ആരോഗ്യപരിശോധന നടത്തുന്നതിന്റെയും പ്രാധാന്യവും വിശദീകരിച്ചു.
date
- Log in to post comments