Skip to main content

വളര്‍ത്തുനായകള്‍ക്ക് പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് നല്‍കി

 

 

 പേവിഷബാധ നിര്‍മാര്‍ജ്ജനവും അതുമൂലമുള്ള രോഗവ്യാപനം തടയുന്നതും ലക്ഷ്യമിട്ട് വടക്കേക്കാട് ഗ്രാമപഞ്ചായത്തില്‍ വളര്‍ത്തുനായകള്‍ക്ക് പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് നല്‍കി. ഒക്ടോബര്‍ 26 തീയതികളിലായി നടക്കുന്ന ക്യാമ്പിന്റെ ഭാഗമായാണ് കുത്തിവെപ്പ് നല്‍കിയത്. പഞ്ചായത്ത് പ്രസിഡന്റ് ജില്‍സി ബാബു ഉദ്ഘാടനം ചെയ്തു. ലൈവ്‌സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ സി.ഡി. സൃന്‍സി വെറ്ററിനറി സര്‍ജന്‍ ഡോ. ജ്യോതി ശ്രീധരന്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

 

വളര്‍ത്തുനായകള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കുന്നതിനൊപ്പം ലൈസന്‍സ് എടുക്കുന്നതിനും ക്യാമ്പില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. വളര്‍ത്തുനായകളുടെ ഉടമസ്ഥര്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് അധികൃതര്‍ അറിയിച്ചു.

date