Skip to main content

വിമുക്തഭടന്മാർക്കായി തൊഴിൽമേള

ഡയറക്ടറേറ്റ് ജനറൽ റീസെറ്റിൽമെന്റ് (ഡിജിആർ) വിമുക്തഭടന്മാർക്കായി നവംബർ ആറ് രാവിലെ 7 മുതൽ തിരുവനന്തപുരം പാങ്ങോട് കൊളച്ചൽ സ്റ്റേഡിയത്തിൽ തൊഴിൽമേള സംഘടിപ്പിക്കുന്നു.  വിമുക്തഭട തിരിച്ചറിയൽ കാർഡ് (ഇഎസ്എം 1 - കാർഡ്), ബയോഡാറ്റ/ റെസ്യൂമയുടെ 5 പകർപ്പുകൾ എന്നിവയാണ് ആവശ്യമായ രേഖകൾ. ഉദ്യോഗാർഥികൾക്കും തൊഴിലുടമകൾക്കും www.esmhire.com വെബ്സൈറ്റ് വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്ക്: 020-26341217, 011-20863432, dirsedgr@desw.gov.in.

പി.എൻ.എക്‌സ്. 4462/2026

date