Skip to main content
കൽപ്പറ്റ ഗവ. ഐ.ടി.ഐയിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ സെമിനാറിൽനിന്ന്

*ലഹരിവിരുദ്ധ സെമിനാർ സംഘടിപ്പിച്ചു*

കൽപ്പറ്റ ഗവ. ഐ.ടി.ഐയിൽ 'നശാ മുക്ത് യുവ ഫോർ വികസിത് ഭാരത്' ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. യുവതലമുറയിലെ ലഹരി ഉപയോഗത്തിനെതിരെ ജാഗ്രത വളർത്തുകയും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് സെമിനാറിന്‍റെ ലക്ഷ്യം. ഗവ. ഐ.ടി.ഐ പ്രിൻസിപ്പൽ പി.ആർ. ജയൻ അധ്യക്ഷത വഹിച്ചു. എക്സൈസ് വിമുക്തി മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ എൻ.സി. സജിത്ത് കുമാർ അച്ചൂരാനം മയങ്ങില്ല കേരളം ഉണരുന്ന കേരളം എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തി. റെഡ് റിബണ്‍ ക്ലബ് കോ ഓര്‍ഡിനേറ്റര്‍ സ്റ്റീഫണ്‍ ജെയിംസ്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ എ രജീഷ്, ഗ്രൂപ്പ് ഇൻസ്ട്രക്ടർമാരായ പി.വി. റോയ്, സി. അബ്ദുൾ റഹീഖ്,  അധ്യാപകർ, വിദ്യാർഥികൾ, എൻ.എസ്.എസ് വളന്റിയർമാര്‍ എന്നിവർ  പങ്കെടുത്തു.

date