Skip to main content

സിവിൽ എക്സൈസ് ഓഫീസർ എൻഡ്യൂറൻസ് ടെസ്റ്റ്: ബീച്ച് റോഡിൽ ഗതാഗത തടസ്സത്തിന് സാധ്യത

 

കോഴിക്കോട് ജില്ലയിൽ കേരള എക്സൈസ് ആൻഡ് പ്രൊഹിബിഷൻ വകുപ്പിലെ സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി) (ജനറൽ, തസ്തികമാറ്റം, വിവിധ എൻ.സി.എ. വിഭാഗങ്ങൾ) തസ്തികകളിലേക്കുള്ള എൻഡ്യൂറൻസ് ടെസ്റ്റ് ഒക്ടോബർ 27, 28 തീയതികളിൽ രാവിലെ അഞ്ചു മുതൽ കോഴിക്കോട് ബീച്ച് റോഡിൽ വെള്ളയിൽ ഭാഗം മുതൽ ഭട്ട് റോഡ് ജങ്ഷൻ വരെ നടക്കും.

ടെസ്റ്റ് നടക്കുന്ന സമയത്ത് വെള്ളയിൽ ഭാഗം മുതൽ ഭട്ട് റോഡ് ജങ്ഷൻ വരെയുള്ള രണ്ടര കിലോമീറ്റർ റോഡിൽ ഗതാഗത തടസ്സങ്ങൾ ഉണ്ടായേക്കാമെന്ന് കേരള പബ്ലിക് സർവീസ് കമ്മീഷൻ ജില്ലാ ഓഫീസർ അറിയിച്ചു. പൊതുജനങ്ങൾ ഇതുമായി സഹകരിക്കണമെന്നും യാത്രക്കാർ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും കേരള പബ്ലിക് സർവീസ് കമ്മീഷൻ ജില്ലാ ഓഫീസർ അഭ്യർത്ഥിച്ചു.

date