ആനയാണ് ലഹരി; ലഹരിവിരുദ്ധ സ്പെഷ്യല്‍ ക്യാമ്പയിന് പുന്നത്തൂര്‍ ആനക്കോട്ടയില്‍
ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെയും ഗുരുവായൂര്‍ ദേവസ്വത്തിന്റെയും ആഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ സ്പെഷ്യല്‍ ക്യാമ്പയിന് സംഘടിപ്പിക്കുന്നു. 'ആനയാണ് ലഹരി ജീവിതത്തിലെ ഇഷ്ടങ്ങളും താല്പര്യങ്ങളുമാകട്ടെ യഥാര്‍ത്ഥ ലഹരി' എന്ന സന്ദേശവുമായി ലഹരി വിരുദ്ധ സ്പെഷ്യല്‍ ക്യാമ്പയിന് ഒക്ടോബര്‍ 26 ന് രാവിലെ 9.30 മുതല്‍ വൈകിട്ട് 3 വരെ പുന്നത്തൂര്‍ ആനക്കോട്ടയില്‍ നടക്കും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത കോളേജ് വിദ്യാര്‍ത്ഥികള്‍, ആനപ്പാപ്പാന്മാര്, ആന മേഖലയിലെ വിദഗ്ധര്‍, ഗവേഷകര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ ക്യാമ്പയിനില്‍ പങ്കെടുക്കും.
ആനകളെക്കുറിച്ചുള്ള ശാസ്ത്രീയ അറിവുകള്‍ പകര്ന്നുനല്കുന്നതിനൊപ്പം ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്ന വിവിധ പരിപാടികളും ക്യാമ്പയിന്റെ ഭാഗമായി നടക്കും. ആനകളോടുള്ള ഇഷ്ടവും താല്പര്യവും അറിവും സാമൂഹിക പ്രതിബദ്ധതയും ലഹരിക്കെതിരായ പോരാട്ടത്തിന്റെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ശാസ്ത്രീയ ആനയറിവുകളും ലഹരിവിരുദ്ധ സന്ദേശങ്ങളും സമന്വയിപ്പിക്കുന്ന ഈ പ്രത്യേക ക്യാമ്പയിനിലൂടെ യുവജനങ്ങള്‍ക്കിടയില്‍ ലഹരിവിരുദ്ധ ബോധം ശക്തിപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്.
- Log in to post comments