*വയനാടിന്റെ വികസനം: വെല്ലുവിളികളും നിർദേശങ്ങളും ചർച്ചയായി പതിനഞ്ചാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി സംസ്ഥാന ആസൂത്രണ ബോർഡിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജില്ലാതല ആശയ–അഭിപ്രായ രൂപീകരണ യോഗത്തിൽ വയനാടിന്റെ വികസന സാധ്യതകളും വെല്ലുവിളികളും ചർച്ചയായി. സർക്കാർ, സ*
പതിനഞ്ചാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി സംസ്ഥാന ആസൂത്രണ ബോർഡിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജില്ലാതല ആശയ–അഭിപ്രായ രൂപീകരണ യോഗത്തിൽ വയനാടിന്റെ വികസന സാധ്യതകളും വെല്ലുവിളികളും ചർച്ചയായി. സർക്കാർ, സ്വകാര്യ സംരംഭകർ, ഗവേഷണ സ്ഥാപനങ്ങൾ, വിഷയവിദഗ്ധർ എന്നിവരുടെ പങ്കാളിത്തത്തിലായിരുന്നു യോഗം.
റോഡ്, ഗതാഗതം, കാർഷിക മേഖല, ജലസേചനം, മനുഷ്യ–വന്യജീവി സംഘർഷം, കാലാവസ്ഥാ വ്യതിയാനം, ആദിവാസി പുനരധിവാസം തുടങ്ങിയ വിഷയങ്ങൾ ചർച്ചയായി. ചുരം ഗതാഗതക്കുരുക്കിന് പരിഹാരം, ദുരന്ത മുന്നറിയിപ്പ് സംവിധാനങ്ങൾ, ജൈവവൈവിധ്യ സംരക്ഷണം, ഗോത്ര മേഖലകളിലെ വിദ്യാഭ്യാസം, ആരോഗ്യം, പാർപ്പിടം എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള നിർദേശങ്ങളും ചർച്ചയിൽ ഉയർന്നു. ഫാം ടൂറിസം, പരിസ്ഥിതി സൗഹൃദ വ്യവസായങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം കർഷകരുടെയും ഗോത്രവിഭാഗങ്ങളുടെയും താത്പര്യങ്ങൾ സംരക്ഷിക്കുന്ന വികസന മാതൃക വേണമെന്നും യോഗം വിലയിരുത്തി. വിവിധ മേഖലകളിലെ നിർദേശങ്ങൾ ക്രോഡീകരിച്ച് പതിനഞ്ചാം പഞ്ചവത്സര പദ്ധതി രൂപീകരണത്തിന് ആവശ്യമായ ആശയങ്ങൾ സമാഹരിക്കുകയാണ് ലക്ഷ്യം.
യോഗത്തിൽ ജില്ലാ കളക്ടർ വി ചെൽസാസിനി, സംസ്ഥാന ആസൂത്രണ ബോർഡ് അംഗങ്ങളായ ജി വിജയരാഘവൻ, പി പി ബാലൻ, ശ്രീധർ രാധാകൃഷ്ണൻ, വരുൺ സന്തോഷ്, കെ എസ് എസ് ഐ എ വയനാട് ജില്ല സെക്രട്ടറി മാത്യു തോമസ്, സംരംഭകർ, കർഷക പ്രതിനിധികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments