Skip to main content

കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി മത്സരം: കുടുംബശ്രീ @ ക്യാമ്പസ്:  പേരും ലോഗോയും ക്ഷണിച്ചു

  കോളേജ് വിദ്യാര്‍ഥിനികളെയും ഒപ്പം ചേര്‍ക്കാന്‍  കുടുംബശ്രീ.  'കുടുംബശ്രീ @ ക്യാമ്പസ്' എന്ന പദ്ധതിയുടെ ഭാഗമായി കോളേജ് വിദ്യാര്‍ഥിനികളെ കുടുംബശ്രീ അംഗങ്ങളായി ചേര്‍ത്ത് രൂപീകരിക്കുന്ന ഗ്രൂപ്പിന് ആകര്‍ഷകമായ പേരും ലോഗോയും ക്ഷണിക്കുന്നു. സംസ്ഥാനത്തെ എല്ലാ കോളേജുകളിലും പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനം ലഭിക്കും.  
ക്രിയേറ്റീവ് ഫീല്‍ഡ്, ടെക്‌നോളജി, സേവന മേഖല, ഉല്‍പാദന മേഖല എന്നിവയെ അടിസ്ഥാനമാക്കി പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും നൈപുണ്യ പരിശീലനത്തിനും സ്വന്തം വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനും സാമൂഹ്യ പങ്കാളിത്തത്തിനും അവരമൊരുക്കാനാണ് പദ്ധതി. ആശയരൂപീകരണം മുതല്‍ ധനസഹായവും വിപണനവും വരെ എല്ലാ ഘട്ടങ്ങളിലും കുടുംബശ്രീയുടെ പിന്തുണ വിദ്യാര്‍ഥിനികള്‍ക്ക് ഉണ്ടാകും.
 പദ്ധതിക്ക് നിര്‍ദേശിക്കുന്ന പേര്, ലോഗോ എന്നിവയ്ക്ക് പ്രത്യേകമായാണ് സമ്മാനം നല്‍കുക. വിദ്യാര്‍ഥിയാണെന്ന് തെളിയിക്കുന്നതിനായി പഠിക്കുന്ന സ്ഥാപനം/വകുപ്പ് മേലധികാരിയുടെ സാക്ഷ്യപത്രത്തിനൊപ്പം  എന്‍ട്രികള്‍  kudumbashreeprcontest@gmail.com   ല്‍  നവംബര്‍ 16നകം ലഭിക്കണം.  
 

  

date