Post Category
സൗജന്യ പി.എസ്.സി പരിശീലനം
ജില്ലാ പഞ്ചായത്തിന്റെ 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് ജോബ് സ്കൂൾ-പി.എസ്.സി കോച്ചിംഗ് പദ്ധതി പ്രകാരം സൗജന്യ പി.എസ്.സി പരിശീലനത്തിനായി താമസിച്ച് പഠിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ സ്ഥിരതാമസക്കാരായ പട്ടിക വിഭാഗക്കാർക്ക് അപേക്ഷിക്കാം. അപേക്ഷകർ പ്ലസ് ടു പാസായിരിക്കണം. ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, പാസ്പോർട്ട് സൈസ് ഫോട്ടോ, വെള്ള കടലാസിൽ എഴുതിയ അപേക്ഷ എന്നിവ സഹിതം നവംബർ 18ന് വൈകിട്ട് അഞ്ചിനകം ജില്ലാ പട്ടികവർഗ്ഗ വികസന ഓഫീസിൽ നൽകണമെന്ന് പട്ടികവർഗ്ഗ വികസന ഓഫീസർ അറിയിച്ചു.
ഫോൺ: 04912505383
date
- Log in to post comments