ആയുഷ് മിഷനില്‍ തെറാപ്പിസ്റ്റ് , നഴ്സ്, ഡേറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം
നാഷണൽ ആയുഷ് മിഷൻ മലപ്പുറം ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് കരാറടിസ്ഥാനത്തിൽ ആയുർവേദ തെറാപ്പിസ്റ്റ് (മെയിൽ/ഫീമെയിൽ), ജി.എൻ.എം നഴ്സ്, ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിൽ അപേക്ഷ ക്ഷണിക്കുന്നു. നവംബർ 13-ന് 40 വയസ്സ് കവിയാത്തവർക്ക് അപേക്ഷിക്കാം.
ഡി.എ.എം.ഇ അംഗീകൃത ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സ് അല്ലെങ്കിൽ സി.സി.ആർ.എ.എസ് ചെറുതുരുത്തി നടത്തിയ ഒരു വർഷത്തെ ആയുർവേദ പഞ്ചകർമ്മ ടെക്നീഷ്യൻ കോഴ്സാണ് തെറാപ്പിസ്റ്റിന്റെ യോഗ്യത. പ്രതിമാസ വേതനം: 14,700 രൂപ. അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ബി.എസ്.സി നഴ്സിങ് അല്ലെങ്കിൽ ജി.എൻ.എം നഴ്സിങ് കോഴ്സും കേരള നഴ്സിങ് ആൻഡ് മിഡ്വൈഫ് കൗൺസിൽ രജിസ്ട്രേഷനുമാണ് ജി.എൻ.എം നഴ്സിന്റെ യോഗ്യത. പ്രതിമാസ വേതനം: 17,850 രൂപ. ഏതെങ്കിലും ബിരുദവും സർക്കാർ അംഗീകൃത ഡി.സി.എ അല്ലെങ്കിൽ പി.ജി.ഡി.സി.എയുമാണ് ഡേറ്റാ എൻട്രി ഓപ്പറേറ്ററുടെ യോഗ്യത. പ്രതിമാസ വേതനം: 14,175 രൂപ. താല്പര്യമുള്ളവർ നവംബർ 26-നകം അപേക്ഷ സമർപ്പിക്കണം. വിവരങ്ങൾ https://careers.nam.kerala.gov.in/index.php ല്‍ ലഭിക്കും. ഫോൺ: 0483 2731700.
- Log in to post comments