കടപ്പുറം ഗ്രാമപഞ്ചായത്ത് കേരളോത്സവം; കായിക മത്സരങ്ങൾക്ക് തുടക്കമായി
കടപ്പുറം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കേരളോത്സവത്തിലെ കായിക മത്സരങ്ങൾക്ക് തുടക്കം. അഴിമുഖത്തുനിന്ന് ആരംഭിച്ച ക്രോസ് കൺട്രി മത്സരത്തിന്റെ ഫ്ലാഗ് ഓഫ് സംസ്ഥാന സ്കൂൾ കായികമേളയിൽ ഹൈജമ്പിൽ വെങ്കല മെഡൽ നേടിയ റിസ്വാൻ അബ്ദുറസാഖും ബാഡ്മിന്റണിൽ വെങ്കല മെഡൽ ജേതാവ് ഫർഹാൻ റാഫിയും ചേർന്ന് നിർവഹിച്ചു.
ഓട്ടമത്സരം, ഫുട്ബോൾ തുടങ്ങി വിവിധ കായിക ഇനങ്ങൾ കേരളോത്സവത്തിന്റെ ഭാഗമായി നടക്കും.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം. മനാഫ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എ. അഷ്കർ അലി, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.വി. ദിലീപ്കുമാർ, കുന്നംകുളം ഉപജില്ലാ എ.ഇ.ഒ മുഹമ്മദ് മുബാറക്ക് മാസ്റ്റർ, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ അമൽജിത്ത് തുടങ്ങിയവർ സംസാരിച്ചു. ൽ ആർ.കെ. മുഹമ്മദ് ഷഫീഖ്, പി.കെ. ഷറഫുദ്ദീൻ, എ.എം. ഹക്കീം, എ.കെ. ഫൈസൽ ആറങ്ങാടി, മുഹമ്മദ് ബഷീർ, വിവിധ ക്ലബ്ബ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments