അക്ഷരോന്നതി 2.0 സര്‍ഗ്ഗവസന്തം സംഘടിപ്പിച്ചു
മതിലകം ബ്ലോക്ക് പഞ്ചായത്തിലെ എടത്തിരുത്തി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആര്.ജി.എസ്.എ (ആര്‍ജിഎസ്എ) ഐ.ഇ.സിയുടെ ഭാഗമായി ചൂലൂര്‍ ഗവ. ഐ.ടി.ഐ വിദ്യാര്‍ത്ഥികള്‍ക്കായി 'അക്ഷരോന്നതി 2.0 - സര്‍ഗ്ഗവസന്തം' പരിപാടി സംഘടിപ്പിച്ചു. എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം കെ.വി. അജയഘോഷ് അധ്യക്ഷത വഹിച്ചു.
ആര്.ജി.എസ്.എ ബ്ലോക്ക് കോര്‍ഡിനേറ്റര്‍ ഷിന്റോ ജോണ്സണ് അക്ഷരോന്നതി 2.0 പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. പരിപാടിയുടെ ഭാഗമായി സാഹിത്യ മേഖലയിലെ പ്രമുഖ എഴുത്തുകാരെയും അവരുടെ ശ്രദ്ധേയമായ കൃതികളെയും കഥാപാത്രങ്ങളെയും വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തി. എഴുത്തുകാര്‍ തങ്ങളുടെ രചനകളിലൂടെ സമൂഹത്തിന് നല്കുന്ന സന്ദേശങ്ങളും ആഖ്യാന ശൈലികളും വിദ്യാര്‍ത്ഥികള്‍ വിലയിരുത്തി. തുടര്‍ന്ന് സംഘടിപ്പിച്ച സാഹിത്യകാരന്മാരെ കണ്ടെത്തുക, മലയാള സാഹിത്യ ക്വിസ് എന്നീ മത്സരങ്ങള്‍ സംഘടിപ്പിച്ചു. വിജയികള്‍ക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ യു.വി. ജയ്സി ചടങ്ങിന് നന്ദി പറഞ്ഞു.
- Log in to post comments