Skip to main content

ആലപ്പുഴ നഗരത്തിൽ ശിശു ദിന റാലി സംഘടിപ്പിച്ചു

 

നെഹ്റു ജയന്തിയോടനുബന്ധിച്ച് ജില്ലാ ശിശുക്ഷേമ സമിതി നഗരത്തിൽ വർണ്ണാഭമായ ശിശുദിനറാലി സംഘടിപ്പിച്ചു. വിവിധ സ്ക്കൂളുകളുടെ ബാൻഡ് മേളം, നിശ്ചല ദൃശ്യങ്ങൾ ജൂനിയർ റെഡ്ക്രോസ് , സ്കൗട്ട് എൻ സി.സി, സ്റ്റുഡൻ്റ് പോലീസ്, എന്നിവർ ജാഥയിൽ അണിനിരന്നു. ജില്ലാ ഭരണകൂടവും പൊതു വിദ്യാഭ്യാസവകുപ്പും ശിശുക്ഷേമസമിതിയും സംയുക്തമായാണ് റാലി സംഘടിപ്പിച്ചത്.  വിദ്യാർത്ഥികളും, അധ്യാപകരുമുൾപ്പെടെ നൂറ്കണക്കിന് ആളുകൾ റാലിയിൽ അണിനിരന്നു.

 മുനിസിപ്പൽ ഓഫീസ് അങ്കണത്തിൽ നിന്നാരംഭിച്ച റാലി എ ഡി.എം സി. പ്രേംജി ഫ്ലാഗ് ഓഫ് ചെയ്തു. ഡെപ്യുട്ടി പോലീസ് സൂപ്രണ്ട് വിശാൽ ജോൺസൺ കുട്ടികളുടെ സല്യൂട്ട് സ്വീകരിച്ചു. തുടർന്ന് തുറസായ പോലീസ് ജീപ്പിൽ കുട്ടികളുടെ പ്രധാനമന്ത്രി അമേയ പി. അരുൺ, പ്രസിഡൻ്റ് ശിവഗംഗ എസ്. നായർ, സ്പീക്കർ ആഴ്സൺ അലക്സ്, ശിശുക്ഷേമേ സമിതി ഭാരവാഹികളായ കെ.ഡി. ഉദയപ്പൻ, കെ.പി. പ്രതാപൻ, സി.ശ്രീലേഖ , കെ.നാസർ, നസീർ പുന്നക്കൽ, ടി. എ. നവാസ്, എം. നാജ , സി.പി.ജോസഫ്, ടി.എസ് സിദ്ധാത്ഥൻ, സി ഡബ്ളിയു സി മെമ്പർ ഷക്കില വഹാമ്പ് എന്നിവർ ജാഥക്ക് നേതൃത്വം നൽകി.

സർക്കാർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ശിശു ദിന സമ്മേളനം നടന്നു. കുട്ടികളുടെ പ്രസിഡൻ്റ് ശിവഗംഗ എസ്. നായർ അദ്ധ്യക്ഷത വഹിച്ചു. സമ്മേളനം കുട്ടികളുടെ പ്രധാനമന്ത്രി അമേയ പി. അരുൺ ഉദ്ഘാടനം ചെയ്തു. 

 സ്പീക്കർ അയ്ദീൻ അൻസിൽ മുഖ്യപ്രഭാഷണം നടത്തി. ആഴ്സൺ അലക്സ്, വി. ആരുഷി എന്നിവർ പ്രസംഗിച്ചു.

 ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എ. മഹേന്ദ്രൻ ശിശുദിന സന്ദേശം നൽകി. വിവിധ മത്സര വിജയികൾക്ക് ആരോഗ്യ സ്ഥിരംസമിതിചെയർമാൻ എ. എം. നൗഫൽ സമ്മാനങ്ങൾ നൽകി.

കൗൺസിലർ എ.എസ് കവിത, എ.ഡി.സി ജനറൽ ആഷ്‌ലി നായർ, വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ, എം. ആർ. സുനിമോൾ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ എസ്. അബ്ദുൽ റഷീദ് എന്നിവർ സംസാരിച്ചു.

date