Post Category
ലീഗൽ സർവീസസ് അതോറിറ്റിയിൽ ഒഴിവ്
തിരുവനന്തപുരം ജില്ല ലീഗൽ സർവീസസ് അതോറിറ്റിയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഡ്രൈവർ തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. ഏഴാം ക്ലാസ് പഠനവും എൽഎംവി/എച്ച്എംവി ഡ്രൈവിംഗ് ലൈസൻസുമാണ് യോഗ്യത. ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന രേഖകൾക്കുമൊപ്പം കാഴ്ചശക്തിയും കേൾവിശക്തിയും തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റും ഹാജരാക്കണം. സെക്രട്ടറി, ജില്ലാ ലീഗൽ സർവീസ് അതോറിറ്റി, എഡിആർ സെന്റർ, ജില്ലാ കോടതി സമുച്ചയം, വഞ്ചിയൂർ വിലാസത്തിൽ അപേക്ഷ നവംബർ 23 വൈകിട്ട് അഞ്ചിനകം സമർപ്പിക്കണം .
പി.എൻ.എക്സ്. 4799/2026
date
- Log in to post comments