തനത് ഭവനപദ്ധതി: അപേക്ഷാ തീയതി നവംബർ 20 വരെ നീട്ടി
പട്ടികജാതി, പട്ടികവർഗ വികസന വകുപ്പുകൾ മുഖേന നടപ്പിലാക്കിവരുന്ന തനത് ഭവനപദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2026 നവംബർ 20 വരെ നീട്ടിയതായി പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി അറിയിച്ചു.
നേരത്തെ 2026 നവംബർ 16 ആയിരുന്നു അപേക്ഷിക്കാനുള്ള അവസാന തീയതിയായി നിശ്ചയിച്ചിരുന്നത്. എന്നാൽ നവംബർ 14, 15 തീയതികൾ യഥാക്രമം രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയും ആയിരുന്നതിനാൽ രേഖകൾ ശേഖരിച്ച് അപേക്ഷകൾ സമർപ്പിക്കുന്നതിന് അപേക്ഷകർക്ക് പ്രായോഗിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. സമയപരിധി ദീർഘിപ്പിക്കണമെന്ന വിവിധ കോണുകളിൽ നിന്നുള്ള ആവശ്യം പരിഗണിച്ചാണ് കൂടുതൽ അർഹരായവർക്ക് അവസരം ലഭ്യമാക്കുന്നതിനായി തീയതി നീട്ടി നൽകാൻ തീരുമാനിച്ചത്.
അർഹരായ അപേക്ഷകർക്ക് നവംബർ 20 വരെ അപേക്ഷകൾ സമർപ്പിക്കാം. ഇത് സംബന്ധിച്ച അടിയന്തര നിർദ്ദേശങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്.
പി.എൻ.എക്സ്. 4812/2026
- Log in to post comments